കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പടെ നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു

കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പടെ നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിലും ഉദ്യോഗസ്ഥരുടെ വീടുകളിലും നടത്തിയ റെയ്ഡില്‍ സി.ബി.ഐ കുറ്റപത്രം തയ്യാറാക്കുന്നു.കേസില്‍ ഏഴ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ.ഇവരില്‍ ഒരു സൂപ്രണ്ട് ഉള്‍പ്പടെ നാലു പേരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി,ഇന്‍സ്‌പെക്ടര്‍മാരായ യോഗേഷ്,നരേഷ്,ഹെഡ് ഹവീല്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.കരിപ്പൂരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ റെയ്ഡില്‍ 1.2 കോടിയുടെ പണവും കള്ളക്കടത്ത് സാധനങ്ങളുമാണ് കണ്ടെത്തിയത്.ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിലും, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും,ഗള്‍ഫ് യാത്രക്കാരിലും നടത്തിയ പരിശോധനയിലാണ് പണവും,സ്വര്‍ണവും വിദേശ സിഗരറ്റ് കാര്‍ട്ടണുകളും പിടിച്ചെടുത്തത്.കള്ളക്കടത്ത് സംഘത്തിന് കരിപ്പൂര്‍ കസ്റ്റംസ് വിഭാഗം സഹായം നല്‍കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ സംഘം കരിപ്പൂരിലെത്തി പരിശോധന നടത്തിയത്.

 

Sharing is caring!