കോട്ടക്കലില്‍ വിജയാഹ്ലാദ പ്രകടനത്തിനിടെ സ്‌ഫോടക വസ്തു എറിഞ്ഞ് പൊലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമം

കോട്ടക്കല്‍: വിജയാഹ്ലാദ പ്രകടനത്തിനിടെ സ്‌ഫോടകവസ്തു എറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമം. കോട്ടക്കല്‍ നഗരസഭയിലേക്ക് തെരഞ്ഞെടുത്ത യുഡിഎഫ് പ്രതിനിധികള്‍ക്ക് മുനിസിപ്പല്‍ യുഡിഎഫ് കമ്മിറ്റി നല്‍കിയ സ്വീകരണത്തിന്റെ മറവിലാണ് നഗരത്തില്‍ വ്യാപക അക്രമം നടന്നതായി പരാതി ഉയര്‍ന്നത്. യുഡിഎഫ് പ്രകടനം കാരണം ബ്ലോക്കില്‍പ്പെട്ട് മണിക്കൂറുകളോളം ജനങ്ങള്‍ നഗരത്തില്‍ കുടുങ്ങി. തുടര്‍ന്ന് ട്രാഫിക് നിയന്ത്രിക്കാനെത്തിയ കോട്ടക്കല്‍ സിഐ എ പ്രദീപിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിനുനേരെ പ്രവര്‍ത്തകര്‍ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു. തലനാരിഴക്കാണ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. പൊലീസിനെ ആക്രമിച്ച ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ചെയ്തു. അക്രമത്തിന് നേതൃത്വം നല്‍കിയ ലീഗ് പ്രവര്‍ത്തകന്‍ അഫ്‌സല്‍ അറസ്റ്റിലായി. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Sharing is caring!