മഞ്ചേരിയില്‍കത്തിചൂണ്ടി കാര്‍ തട്ടിയസംഭവത്തില്‍ പ്രതി പിടിയില്‍

മഞ്ചേരി : മഞ്ചേരി ചെങ്ങണയില്‍ തടഞ്ഞു നിര്‍ത്തി കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്തുന്നവെന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കതിരൂര്‍ അയ്യപ്പന്‍മടയില്‍ റോസ്മഹല്‍ വീട്ടില്‍ മിഷേല്‍ (24)നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ എട്ടിന് പുലര്‍ച്ചെ രണ്ടു മണിക്ക് മാലാംകുളം ചെങ്ങണയിലാണ് സംഭവം. സുഹൃത്തിനെ വീട്ടില്‍ കൊണ്ടാക്കി മടങ്ങുകയായിരുന്ന പയ്യനാട് ചോലക്കല്‍ പരേറ്റ ലിയാക്കത്തലി (32)നെ പ്രതികള്‍ തടഞ്ഞു നിര്‍ത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും അള്‍ട്ടോ കാര്‍ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പ്രതികള്‍ എത്തിയ ഓംനി വാന്‍ പിന്നീട് പയ്യനാട് വില്ലേജ് ഓഫീസ് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു.
തട്ടിക്കൊണ്ടുപോയ കാര്‍ അപകടത്തില്‍ തകര്‍ന്ന നിലയില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം പ്രതി ഒളിവിലാണ്.
പ്രതികള്‍ കാറുമായി രക്ഷപ്പെടുന്നതിനിടെ മേലാറ്റൂരിലെ പെട്രോള്‍ പമ്പില്‍ കയറി ജീവനക്കാരനെ കത്തി ചൂണ്ടി കൊള്ളയടിച്ചതായും പരാതിയുണ്ട്. കോടതി റിമാന്റ് ചെയ്ത പ്രതിയെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് മഞ്ചേരി സി ഐ സി അലവി പറഞ്ഞു.

Sharing is caring!