മലപ്പുറത്ത് കഴിഞ്ഞ തവണ ലഭിച്ച സീറ്റുകളില്‍ തന്നെ മത്സരിക്കാന്‍ ലീഗ്

മലപ്പുറം: മന്ത്രി കെ.ടി ജലീലിനെതിരെ ലീഗ് മത്സരിക്കില്ല. മലപ്പുറം ജില്ലയില്‍ ആകെയുള്ള 16 നിയമസഭ മണ്ഡലങ്ങളില്‍ 12ലും ലീഗ് തന്നെ മത്സരിക്കുമെന്ന് തന്നെയാണ് നേതൃത്വം നല്‍കുന്ന സൂചന. നാലു സീറ്റുകളില്‍ മാത്രമായിരിക്കും യുഡിഎഫിലെ മറ്റു ഘടകകക്ഷികള്‍ മത്സരിക്കുക. കഴിഞ്ഞ തവണ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം മുസ്ലീംലീഗിന് 11 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. താനൂര്‍ മണ്ഡലത്തില്‍ അബദുറഹ്മാന്‍ രണ്ടത്താണി മാത്രമാണ് പരാജയപ്പെട്ടിരുന്നത്.
ഈ തവണ മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും ജില്ലയില്‍ വിജയിക്കാനുള്ള ഒരുക്കങ്ങളാണ് മുസ്ലിം ലീഗ് നേതൃത്വം തയ്യാറാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മണ്ഡലങ്ങള്‍ കോണ്‍ഗ്രസ്സുമായി വെച്ച് മാറാനുള്ള സാധ്യത ഇല്ലെന്ന് മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 90 ശതമാനത്തിന് മുകളില്‍ പുതുമുഖങ്ങളെ മത്സര രംഗത്തേക്ക് എത്തിച്ചത് ലീഗിന് അനുകൂലമായി മാറി.

 

Sharing is caring!