ഇന്ത്യന്‍ റെക്കോര്‍ഡും, ഏഷ്യന്‍ റെക്കോര്‍ഡും. ഭേദിച്ച് എടപ്പാളുകാരന് ജിനീഷ്
മലപ്പുറം: ഇന്ത്യന്‍ റെക്കോര്‍ഡും, ഏഷ്യന്‍ റെക്കോര്‍ഡും ഭേദിച്ച് മലപ്പുറം എടപ്പാള്‍ കല്യാണിക്കാവ് സ്വദേശി ജിനീഷ്. ലോക രാജ്യങ്ങളുടെ പേരുകള്‍ കോര്‍ത്തിണക്കി ജിനീഷ് വരച്ച സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ചിത്രമാണ് ബുക്ക് ഓഫ് ഇന്ത്യന്‍ റെക്കോര്‍ഡും, ബുക്ക് ഓഫ് ഏഷ്യന്‍ റെക്കോര്‍ഡും ഭേദിച്ചത്.
ലോക രാജ്യങ്ങളെ ക്യാമറകണ്ണിലൂടെ മലയാളികളുടെ വിരുന്ന് മുറിയിലേക്ക് എത്തിച്ച സന്തോഷ് ജോര്‍ജ് കുളങ്ങരയോട് വളരെ ചെറുപ്പക്കാലം തൊട്ടു തന്നെ എടപ്പാള്‍ കല്ല്യാനിക്കാവ് സ്വദേശിയായ ജിനീഷിന് ആരാധനയാണ്. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സഞ്ചാരം എന്ന പ്രോഗ്രാം ജിനീഷ് മുടങ്ങാതെ കാണുകയും ചെയ്തിരുന്നു. ജീവിതത്തില്‍ എപ്പോഴെങ്കിലും അദേഹത്തിനെ നേരില്‍ കാണണമെന്നും, നേരില്‍ കാണുമ്പോള്‍ തന്നെ ഒരിക്കലും മറക്കാന്‍ കഴിയാത്ത എന്തെങ്കിലും സമ്മാനിക്കണമെന്നും ജിനീഷ് മനസിലുറപ്പിച്ചു. ആ ചിന്തയില്‍ നിന്നാണ് ലോക രാജ്യങ്ങളുടെ പേരുകള്‍ കോര്‍ത്തിണക്കി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ചിത്രം വരക്കുക എന്ന ആശയം ഉടലെടുത്തത്. എന്നാല്‍ കുന്നംകുളം ആര്‍ക്ക് ലിങ്ക് എന്ന സ്ഥാപനത്തില്‍ എന്‍ജിനീയറായി സേവനം അനുഷ്ഠിക്കുന്ന ജിനീഷിന് സമയം ഒരു വിലങ്ങുതടിയായിരുന്നു. ചിത്രരചന കഴിവ് രക്തത്തിലുണ്ടെങ്കിലും ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയുമാണ് ജിനീഷ് വരച്ചിരുന്നത്. അമ്മാവനായ തബലിസ്റ്റ് മണികണ്ഠന്റെ പ്രോഹത്സാഹനമാണ് തിരക്കുകള്‍ക്കിടയിലും ജിനീഷിന്റെ വരകള്‍ക്ക് ശക്തി പകര്‍ന്നത്. എന്നാല്‍ ജിനീഷിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് വഴി തുറന്നത് ലോക് ഡൗണ്‍ കാലത്താണ്. ജനങ്ങള്ളെ കൂട്ടിലടച്ചതു പോലെ കഷ്ട്ടപ്പെടുത്തിയ ലോക് ഡൗണ്‍ കാലം ജിനീഷിന് അനുഗ്രഹമായി മാറി. ജോലി തിരക്കുകളില്ലാത്ത ആ കാലഘട്ടം ജിനീഷ് ചിത്രരചനയിലൂടെയാണ് പ്രയോജനപ്പെടുത്തിയത്. ഏകദേശം രണ്ട് മാസം കൊണ്ടാണ് 195 രാജ്യങ്ങളുടെ പേരുകള്‍ എഴുതി ചേര്‍ത്ത് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രം വരച്ചു തുടങ്ങിയപ്പോള്‍ അത് അദ്ദേഹത്തിന് സമ്മാനിക്കണമെന്ന് മാത്രമേ ജിനീഷ് ചിന്തിച്ചിരുന്നുള്ളു. എന്നാല്‍ പിന്നീട് അത് റെക്കോര്‍ഡിലേക്ക് വഴിമാറുകയായിരുന്നു. ബുക്ക് ഓഫ് ഇന്ത്യന്‍ റിക്കോര്‍ഡും, ബുക്ക് ഓഫ് ഏഷ്യന്‍ റിക്കോര്‍ഡുമാണ് ഈ ചിത്രം ജിനീഷിന് നേടികൊടുത്തത്. കല്ല്യാനിക്കാവ് നരിക്കുഴിയില്‍ വാസു, രമണി ദമ്പതികളുടെ മകനാണ് ജിനീഷ്, ഗംഗയാണ് ഭാര്യ.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]