11മാസത്തിനുശേഷം കോട്ടക്കുന്ന് പാര്‍ക്ക് നാളെ മുതല്‍ പ്രഭാത സവാരിക്കായി തുറന്നുകൊടുക്കും

11മാസത്തിനുശേഷം കോട്ടക്കുന്ന് പാര്‍ക്ക് നാളെ മുതല്‍ പ്രഭാത സവാരിക്കായി തുറന്നുകൊടുക്കും

മലപ്പുറം: കഴിഞ്ഞ പതിനൊന്ന് മാസമായി അടച്ചിട്ടിരുന്ന കോട്ടക്കുന്ന് പാര്‍ക്ക് നാളെ രാവിലെ 6 മണി മുതല്‍ മുതല്‍ പ്രഭാതസവാരിക്കാര്‍ക്കായി തുറന്നുകൊടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചതായി മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി അറിയിച്ചു. തുറക്കുന്ന പാര്‍ക്കില്‍ നാളെ 6 .30ന് പ്രഭാത സവാരിക്ക് തുടക്കം കുറിച്ച് പാര്‍ക്ക് വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോട്ടക്കുന്ന് പാര്‍ക്ക് പ്രഭാതസവാരിക്കാര്‍ക്ക് മൂന്ന് ദിവസത്തിനകം തുറന്ന് നല്‍കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നു. കൊറോണയുടെ പശ്ചാതലത്തില്‍ അടച്ചിട്ടതായിരുന്നു പാര്‍ക്ക്. മലപ്പുറത്തേയും, പരിസര പ്രദേശങ്ങളിലേയും നിരവധിയാളുകള്‍ പ്രഭാതസവാരിക്കായി കോട്ടക്കുന്ന് പാര്‍ക്കിനെ ആശ്രയിച്ചിരുന്നു. പാര്‍ക്ക് അടച്ചിട്ടതിനാല്‍ തിരക്ക് പിടിച്ച റോഡുകളിലുള്ള പ്രഭാതസവാരിക്കാരുടെ ആധിക്യം വാഹന യാത്രക്കാര്‍ക്ക് വളരെയധികം പ്രയാസം സൃഷ്ടിച്ചിരുന്നു. പാര്‍ക്ക് തുറന്ന് നല്‍കാനുള്ള തീരുമാനം പ്രഭാതസവാരിക്കാര്‍ക്ക് വളരെയധികം ആശ്വാസകരമാണ്.മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ്കാടേരിയുടെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരായ പി.കെ.സക്കീര്‍ ഹുസൈന്‍, പി.കെ.അബ്ദുല്‍ ഹക്കീം, പി.എസ്.എ. ശബീര്‍ എന്നിവരുമായുള്ള ചര്‍ച്ചയിലാണ് കലക്ടര്‍ ഉറപ്പ് നല്‍കിയത്.

 

Sharing is caring!