കരിപ്പൂരില്‍ സ്വര്‍ണക്കടത്തുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ പിടികൂടി

കരിപ്പൂരില്‍ സ്വര്‍ണക്കടത്തുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ.യെ നടത്തിയ റെയ്ഡില്‍ പണവും സ്വര്‍ണം പിടികൂടിയതിന് പിന്നാലെ അഞ്ചു കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്നും പണവും പിടികൂടി. ഡി.ആര്‍.ഐയുടെ സഹായത്തോടെയാണ് ഇന്നു രാവിലെ സി.ബി.ഐ റെയ്ഡ് നടത്തിയത്. കസ്റ്റംസ് ഓഫീസില്‍നിന്ന് മൂന്ന് ലക്ഷം രൂപയും സ്വര്‍ണവും പിടിച്ചെടുത്തു. പുലര്‍ച്ചെയാണ് വിമാനത്താവളത്തിലെത്തിയ പത്തംഗ സംഘം പരിശോധന ആരംഭിച്ചത്.വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് ഒറ്റ ദിവസം മാത്രം വെട്ടിപ്പ് നടത്തിയ പണം കണ്ടെത്തിയത്.
കരിപ്പൂരില്‍ അടുത്തിടെ സ്വര്‍ണക്കടത്ത് വ്യാപകമാവുകയും നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നു. കസ്റ്റംസിന്റെ പരിശോധന സംവിധാനങ്ങളില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കുന്നതിന് കൂടി നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. ഇന്നലെ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയാണ് സി.ബി.ഐ-ഡി.ആര്‍.ഐ സംഘം വീണ്ടും പരിശോധിച്ചു.
പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ഉള്‍പ്പെടെ സി.ബി.ഐ സംഘം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മലപ്പുറം അരീക്കോട് ചെമ്രക്കാട്ടൂര്‍ വെള്ളേരി സ്വദേശി മുഹമ്മദ് നസീലിന്റെ ബാഗേജില്‍നിന്നും ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു.

Sharing is caring!