കരിപ്പൂരില്‍ വിമാനം ഇറങ്ങിയ മലപ്പുറത്തെ പ്രവാസിയുടെ ബാഗേജിലെ ഒരുലക്ഷം വിലയുള്ള ഐ ഫോണ്‍ 12 ഉം വാച്ചും കാണാനില്ല
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലപ്പുറത്തെ പ്രവാസിയുടെ ബാഗേജില്‍നിന്നും ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി. അരീക്കോട് ചെമ്രക്കാട്ടൂര്‍ വെള്ളേരി സ്വദേശി മുഹമ്മദ് നസീലിന്റെ മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്. റിയാദില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് നസീല്‍ എത്തിയത്. ബാഗേജ് പരിശോധന കഴിഞ്ഞ് ലഭിക്കുമ്പോള്‍ തുറന്ന നിലയിലായിരുന്നു. ബാഗിന് തൊട്ടു പിന്നാലെ കണ്‍വേയര്‍ ബെല്‍റ്റ് വഴി ഐ ഫോണിന്റെ ബോക്‌സും എത്തി. ഇതും പൊട്ടിച്ച നിലയിലായിരുന്നു. അതില്‍ ഫോണ്‍ ഇല്ലായിരുന്നു. അതേസമയം, ബോക്‌സിലെ മറ്റ് സാമഗ്രികളെല്ലാം ഉണ്ടായിരുന്നു.
ഒരു ലക്ഷം രൂപയോളം വിലയുള്ള ഐ ഫോണ്‍ 12 ആണ് വിമാന താവളത്തില്‍ വച്ച് നഷ്ടമായത്. ഇതിന് പുറമെ ഒരു വാച്ചും നഷ്ടമായതായും നസീല്‍. ഫോണ്‍ നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കും കരിപ്പൂര്‍ പൊലീസിനും നസീല്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




