മലപ്പുറം ചങ്ങരംകുളത്ത് അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ 21കാരന്‍ മരിച്ചു

മലപ്പുറം ചങ്ങരംകുളത്ത് അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ 21കാരന്‍ മരിച്ചു

ചങ്ങരംകുളം :അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ചങ്ങരംകുളം പുന്നക്കല്‍ സ്വദേശി മുണ്ടംപിലാക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ നജ്മല്‍(21)ആണ് മരിച്ചത്.സഹയാത്രികനായ കലൂര്‍മ പെരുമ്പാള്‍ സ്വദേശി ആഷിക്ക്(21)നെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംസ്ഥാന പാതയില്‍ കടവല്ലൂര്‍ പാടത്ത് ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം.കുന്നംകുളം ഭാഗത്ത് നിന്ന് ചങ്ങരംകുളത്തേക്ക് വരുന്നതിനിടെ പുറകില്‍ വന്ന വാഹനം യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നജ്മലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇടിച്ചതിനു ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. ഉമ്മ : ജമീല. സഹോദരങ്ങള്‍ : ജംഷീദ്, മാജിത, നജിത.

 

Sharing is caring!