എടപ്പാള്‍ ചേകന്നൂരില്‍ മോഷണം: 125 പവന്‍ സ്വര്‍ണ്ണവും 65000 രൂപയും നഷ്ടപ്പെട്ടു

എടപ്പാള്‍ ചേകന്നൂരില്‍ മോഷണം: 125 പവന്‍ സ്വര്‍ണ്ണവും 65000 രൂപയും നഷ്ടപ്പെട്ടു

എടപ്പാള്‍: ചേകനൂരില്‍ നടന്ന മോഷണത്തില്‍ 125 പവന്‍ സ്വര്‍ണ്ണവും അറുപത്തിഅയ്യായിരം രൂപയും നഷ്ടപ്പെട്ടതായി പരാതി.ചേകന്നൂര്‍ പുത്തന്‍കുളത്ത് മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടത്.വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്.കഴിഞ്ഞ ദിവസം കാലത്ത് 11 മണിക്ക് പുറത്ത് പോയി രാത്രി ഒമ്പത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം വീട്ടുകാര്‍ അറിയുന്നത്.തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ് ബാബു, പൊന്നാനി സി.ഐ മഞ്ജിത്ത് ലാല്‍, ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

 

Sharing is caring!