കടയുടമക്കെതിരെ ഗുണ്ടാവിളയാട്ടം നടത്തിയ പെരിന്തല്‍മണ്ണയിലെ ലീഗ്നേതാവിന്റെ ബന്ധുവിനെതിരെ നടപടിയെടുക്കാതെ പോലീസ്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കടയുടമക്കെതിരെ ഗുണ്ടാവിളയാട്ടം നടത്തിയ പെരിന്തല്‍മണ്ണയിലെ ലീഗ്നേതാവിന്റെ ബന്ധുവിനെതിരെ നടപടിയെടുക്കാതെ പോലീസ്. വാടക കൊടുക്കാന്‍ വൈകിയതിന്റെ പേരിലാണ് വിളയാട്ടം.
പെരിന്തല്‍മണ്ണ കോഴിക്കോട് റോഡിലുള്ള ഡി കോഡ് ഇന്റീരിയല്‍ സ്ഥാപനം അടിച്ചു തകര്‍ത്ത ശേഷം സ്ഥാപനത്തിലെ വസ്തുക്കള്‍ കെട്ടിട ഉടമ കൊണ്ടു പോയി എന്നാണ് പരാതി. സംഭവത്തില്‍ ബില്‍ഡിങ് ഉടമ മുസ്ലിം ലീഗ് നേതാവിന്റെ ബന്ധു ആയത് കൊണ്ട് പെരിന്തല്‍മണ്ണ പോലീസ് നടപടി എടുക്കുന്നില്ല എന്നാണ് സ്ഥാപനത്തിന്റെ ഉടമയായ ഷാനവാസിന്റെ ആരോപണം.
ഒരു വര്‍ഷം മുമ്പാണ് ഷാനവാസ് ഒരു കോടി രൂപ ചിലവില്‍ ഇത്തരമൊരു സ്ഥാപനം ആരംഭിച്ചത്.
സ്ഥാപനം ഒന്ന് പച്ചപിടിച്ചു വരുന്നതിനിടയിലാണ് കൊറോണ കാരണം സ്ഥാപനം അടച്ചത്.പിന്നീട് കൊറോണക്ക് ശേഷം ഒന്ന് പച്ചപിടിച്ച വരുന്നതിനിടയിലാണ് ബില്‍ഡിംഗ് ഉടമയുടെ നേതൃത്വത്തില്‍ വാടക വൈകിയതിന്റെ പേരില്‍ സ്ഥാപനത്തില്‍ എത്തി ഗുണ്ടകളുടെ നേതൃത്വത്തില്‍ സ്ഥാപനം അടിച്ചുതകര്‍ക്കുകയും, ഇതില്‍ ഉണ്ടായിരുന്ന വസ്തുക്കള്‍ കൊണ്ടുപോയതായും ഷാനവാസ് പറയുന്നു.
അതെസമയം സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയെങ്കിലും യാതൊരു തരത്തിലുള്ള നടപടിയും ഇതുവരെ എടുത്തില്ല എന്നും ഷാനവാസ് പറഞ്ഞു. കഴിഞ്ഞ മാസം 23ന് നാണ് കേസിന് ആസ്പദമായ സംഭവം. അതേസമയം സ്ഥാപനത്തില്‍ നിന്നും ഒരു ലക്ഷം രൂപയും രേഖകളും കടത്തിയതായി ഷാനവാസ് പറഞ്ഞു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]