നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തില്‍ വന്‍ അഴിമതി മുഖ്യമന്ത്രക്ക് പരാതി
തിരൂരങ്ങാടി: നാടുകാണി – പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തിയില്‍ തിരൂരങ്ങാടി പ്രദേശ പരിധിയില്‍ എഗ്രിമെന്റ് എസ്റ്റിമേറ്റ് ഷെഡ്യൂള്‍ പ്രകാരമല്ലാതെ അശാസ്ത്രീയമായി നടക്കുന്ന നിര്‍മ്മാണ പ്രവത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി നിവാസികള്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി,ജില്ല കളക്ടര്‍, മരാമത്ത് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് പരാതി നല്കി.
തിരൂരങ്ങാടി മണ്ഡലത്തില്‍ കക്കാട് മുതല്‍ പള്ളിപടി വരെ ഭാഗങ്ങള്‍ കയ്യേറ്റ ഒഴിപ്പിക്കാതെയും മതിയായ അകലവും വിസ്തൃതിയും ഇല്ലാതെ റോഡ് പ്രവൃത്തിയും അനുബന്ധ ഡ്രൈനേജും ഫുട്പാത്തും കലുങ്ക് പണികളും, കള്‍വെര്‍ട്ടുകളും നിര്‍മ്മിക്കാതെയും, മനുഷ്യ ജീവനും സ്വത്തിനും ഹാനികരമാകുന്നവിധം നിര്‍മ്മാണം നടത്തികൊണ്ടിരിക്കുന്നതിനാല് വന്‍ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്നും കാണിച്ചാണ് പരാതി നല്‍കിയത്. ഈ നിയമ ലംഘനം മൂലം നിരവധി ജീവനുകള്‍ ഈ റോഡില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനത്തില്‍ 2016 ല്‍ ഡി.എഫ്.ഐ.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലക്ക് അനുവദിച്ച പദ്ധതിയാണ് നാടുകാണി – പരപ്പനങ്ങാടി റോഡ് നവീകരണം. 450 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിക്ക് തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി ചിറമംഗലം വരെ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും എം.എല്‍.എ.യുമായ പി.കെ.അബ്ദുറബ്ബിന്റെ ശ്രമഫലമായാണ് നീട്ടുകയും ചെയ്തു. പാലത്തിങ്ങല്‍ പുതിയ പാലവും പിന്നീട് ഈ പദ്ധതില്‍ കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതില്‍ പരപ്പനങ്ങാടി മുതല്‍ നാടുകാണി വരെ ടാറിങ് ഒമ്പത് മീറ്ററും, റോഡിന്റെ വീതി 12 മീറ്ററും, ആവശ്യമുള്ള ഭാഗങ്ങളില്ലാം ഡ്രൈനേജ് നിര്‍മ്മിക്കാനും നിര്‍ബന്ധമായി വേണമെന്ന് തീരുമാനിച്ചിരുന്നു. തിരൂരങ്ങാടി മണ്ഡലത്തിലെ ഭാഗത്ത് മേല്‍പ്പറഞ്ഞ വീതി ഉറപ്പാക്കുന്നതിന് എം.എല്‍.എ യുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും, ജനപ്രതിനിധികളെയും, യു.എല്‍.സി.സി. പ്രതിനിധികളെയും പങ്കെടുപ്പിച്ച് പത്തോളം യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. 12 മീറ്റര്‍ സര്‍ക്കാര്‍ ഭൂമി ഇല്ലെങ്കില്‍ സ്വകാര്യഭൂമി പണം കൊടുത്ത് ഏറ്റെടുക്കാനും ഈ പദ്ധതിയില്‍ തീരുമാനിച്ചിരുന്നതാണ്. അതിനാവശ്യമായ പണവും ഇതില്‍ നീക്കി വെച്ചിട്ടുണ്ട്. പിന്നീട് സര്‍ക്കാര്‍ മാറിവന്നതോടെ തീരുമാനങ്ങളും മാറി. സര്‍ക്കാര്‍ ഉത്തരവിനെ മറികടന്നു തീരുമാനം എടുക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കും, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും ഇല്ലെന്നിരിക്കെ ഇവര്‍ പിന്നീട് യോഗം ചേര്‍ന്ന് 12 മീറ്റര്‍ വീതി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. മിക്കയിടങ്ങളിലും കയ്യേറ്റം ഒഴിപ്പിക്കാതെയും മതിയായ അകലവും വിസ്തൃതിയും ഇല്ലാതെയാണ് നവീകരണം നടത്തിയിട്ടുള്ളത്. ചിലയിടങ്ങളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാതെ പാതിവഴിയിട്ട നിലയിലുമാണ്. ഡ്രൈനേജ് ആവിശ്യമുള്ളിടത്ത് നിര്‍മ്മിക്കാത്തതും കയ്യേറ്റമൊഴിപ്പിക്കാത്തതും അതിര്‍ത്തി ഏതെന്ന് അറിയാത്തതാണെന്നാണ് ഇവര്‍ നല്കിയ വിശദീകരണം. തുടര്‍ന്ന് എം.എല്‍.എ യുടെ നേതൃത്വത്തില്‍ യോഗം ചേരുകയും ആവശ്യപ്പെട്ട പ്രകാരം സര്‍വ്വേ നടത്തി അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും പഴയപടി റോഡ് റീടാറിംഗ് പ്രവര്‍ത്തി മാത്രമാണ് ചെയ്യുന്നതെന്നും പരാതിയുണ്ട്. പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കക്കാട് മുതല്‍ അമ്പലപടി വരെ പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പഠിക്കുന്ന പ്ലേസ്കൂള്‍ മുതല്‍ പി.ജി. കോളേജുകള്‍ വരെ ഇരുപതിലധികം വിദ്യാലയങ്ങളും ആശുപത്രികളടക്കം ഈ റോഡിനു വശങ്ങളില് ഉണ്ട്. ദിവസവും പതിനായിരങ്ങള്‍ സഞ്ചരിക്കുന്ന പാതയുമാണ്. തിരൂരങ്ങാടി ഓറിയന്റല്‍ സ്കൂളിന് മുന്നിലുള്ള ഡ്രൈനേജ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി, മഴക്കാലത്ത് വെള്ളം കെട്ടി നില്ക്കുന്ന ഓടയും റോഡും തിരിച്ചറിയാതെ, പിഞ്ചു കുഞ്ഞുങ്ങളും പ്രായം ചെന്നവരും, വിദ്യാര്‍ത്ഥികളും അപകടത്തില്‍പ്പെടുക നിത്യസംഭവമാണ്. നിര്‍മാണത്തിലെ അശാസ്ത്രീയതയും അപാകതയും മൂലവും കയ്യേറ്റക്കാരെ സംരക്ഷിച്ചു നിര്‍മ്മാണം തുടരുന്നതും, അഞ്ചു വര്‍ഷമായി തുടരുന്ന നാടുകാണി-പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായ കക്കാട് മുതല്‍ പരപ്പനങ്ങാടി വരെയുള്ള പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാത്തതും ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
RECENT NEWS
തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു
തിരൂർ: തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത്. ഇന്നലെ രാവിലെ [...]