മോഷ്ടിച്ച ബൈക്കുമായി പോകുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞതോടെ ബൈക്ക് തിരിച്ചുനല്‍കി യുവാവ്
മലപ്പുറം: തക്കംപാത്തിരുന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നുകളയുന്നതിനിടെ ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞതോടെ മോഷ്ടിച്ച ബൈക്ക് തിരികെ ഏല്പിച്ച് മോഷ്ടാവ്. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ബൈക്കുമായിപോകുന്ന സി.സി.ടി.വി ദൃശ്യം സോഷ്യല്‍ മീഡിയയില്‍കൂടി വൈറലായതോടെയാണ് മോഷ്ടാവ് വെട്ടിലായത്. ചങ്ങരംകുളത്ത് നിന്ന് കഴിഞ്ഞ ദിവസം ബൈക്ക് മോഷ്ടിച്ചു കടന്നുകളയുന്ന സി.സി.ടി.വി ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇതോടെയാണ് ദൃശ്യത്തില്‍ മുഖം വ്യക്തമല്ലാത്ത മോഷ്ടാവായ അജ്ഞാതന്‍ മോഷ്ടിച്ച ബൈക്ക് തിരിച്ചെത്തിച്ച് മുങ്ങിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ചിയ്യാനൂര്‍ പാടത്തെ അജ്മലിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ഷോപ്പില്‍ അറ്റകുറ്റപണികള്‍ക്കായി പള്ളിക്കര സ്വദേശി നല്കിയ ബൈക്കാണ് വര്‍ക്ഷോപ്പ് ഉടമ പുറത്ത് പോയ തക്കം നോക്കി യുവാവ് മോഷ്ടിച്ച് കടന്നത്.
സമീപത്തെ സ്ഥാപനത്തില്‍ നിന്ന് ലഭിച്ച സി.സിടി.വിസി ക്യാമറ ദൃശ്യം സഹിതം ബൈക്ക് ഉടമയും വര്‍ക്ഷോപ്പ് ഉടമയും ചങ്ങരംകുളം പോലീസിന് പരാതി നല്കി. യുവാവായ മോഷ്ടാവ് തുണിയെടുത്ത് റോഡ് മിറിച്ച് കടന്ന് ബൈക്ക് എടുത്തുകൊണ്ടുപോകുന്നത് സി.സി.ടി.വിയില്‍ വ്യക്തമാണ്. എന്നാല്‍ ദൂരെനിന്നുള്ള ദൃശ്യമായതിനാലാണ് മുഖം വ്യക്തമാകാതിരുന്നത്.
സംഭവദൃശ്യം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ ഇന്ന് പുലര്‍ച്ചെ ബൈക്ക് ചങ്ങരംകുളത്ത് എത്തിച്ച് സമീപത്തെ മരുന്ന് കടയില്‍ കീ ഏല്പിച്ചു ഉടമ വന്ന് വാങ്ങുമെന്ന് പറഞ്ഞു. പിന്നെ ചങ്ങരംകുളത്ത് നിന്ന് ഓട്ടോ വിളിച്ച് ചിറവല്ലൂരില്‍ ഇറങ്ങി കോള്‍ ചെയ്യാനെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ വാങ്ങി വര്‍ക് ഷോപ്പ് ഉടമക്ക് വിളിച്ചു ബൈക്ക് ചങ്ങരംകുളത്ത് ഉണ്ടെന്നും കീ അവിടെ കൊടുത്ത് ഏല്പിച്ചിട്ടുണ്ടെന്നും അബദ്ധം പറ്റിയതാണെന്നും പറഞ്ഞ് കോള്‍ കട്ടാക്കുകയായിരുന്നു.
ചങ്ങരംകുളം പോലീസ് ഓട്ടോ ഡ്രൈവറെ വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഓട്ടോ വാടകക്ക് വിളിച്ച കള്ളന് ഓട്ടോ ഡ്രൈവറുടെ മൊബൈലില്‍ നിന്നാണ് വര്‍ക്ഷോപ്പ് ഉടമക്ക് കോള്‍ ചെയ്തതെന്ന് മനസിലായത്.കള്ളനെ തിരിച്ചറിഞ്ഞില്ലെങ്കിലുംനഷ്ടപ്പെട്ട ബൈക്ക് തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് വര്‍ക്ഷോപ്പ് ഉടമയും,ബൈക്ക് ഉടമയും.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]