തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കും

മലപ്പുറം: പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ 17 റയില്‍വേ സ്റ്റേഷനുകളില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചതായി റയില്‍വേ ഡിവിഷണല്‍ മാനേജര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതില്‍ തിരൂര്‍ സ്റ്റേഷനും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരൂര്‍ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ലിഫ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് അംഗം വി കെ. ബീനാ കുമാരി ഡിവിഷണല്‍ റയില്‍വേ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് റയില്‍വേ ഇക്കാര്യം അറിയിച്ചത്.
ഫണ്ട് ലഭ്യമാകുന്നതനുസരിച്ച് ഘട്ടം ഘട്ടമായി ലിഫ്റ്റ് സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരൂര്‍ സ്വദേശി വിഷ്ണു സുകുമാരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]