കാലിക്കറ്റ് സര്‍വകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിന്‍ഡിക്കേറ്റ് തീരുമാനവും ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിന്‍ഡിക്കേറ്റ് തീരുമാനവും ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിന്‍ഡിക്കേറ്റ് തീരുമാനവും ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍വകലാശാലകളിലെ അനധ്യാപകനിയമനം പി എസ് സിക്ക് വിടുകയും വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ അനധ്യാപകതസ്തികകളില്‍ നിയമനം നടത്താന്‍ പി എസ് സിയില്‍ മാത്രം നിക്ഷിപ്തമാവുകയും ചെയ്തു.വിശേഷാല്‍ ചട്ടങ്ങള്‍ പ്രകാരം യോഗ്യതയില്ലാത്ത താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ 30.12.2020നു കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചു ഉത്തരവ് ഇറക്കിയിരുന്നു. ആ തീരുമാനവും ഉത്തവരുമാണ് ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്. സ്ഥിരപ്പെടുത്തിയ ജീവനക്കാര്‍ താത്കാലിക ജീവനക്കാരായി തന്നെ തുടരുമെന്നും കോടതി വ്യെക്തമാക്കി.ഇത്തരം സ്ഥിരപ്പെടുത്തല്‍ സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായത്തിന്റെ ലംഘനമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

Sharing is caring!