ചായക്കടയില്‍ ഔഷധക്കൂട്ട് വീണുപോയെന്ന് പറഞ്ഞ് വന്ന യുവാവ് അവസാനം എക്സൈസിന്റെ പിടിയില്‍

ചായക്കടയില്‍ ഔഷധക്കൂട്ട് വീണുപോയെന്ന് പറഞ്ഞ് വന്ന യുവാവ് അവസാനം എക്സൈസിന്റെ പിടിയില്‍

മലപ്പുറം: ചായക്കടയില്‍ വീണുപോയ പൊതിയ അന്വേഷിച്ചെത്തിയാള്‍ എക്സൈസിന്റെ പിടിയിലായി.ബുധനാഴ്ച കാലത്ത് ഒന്‍പത് മണിയോടെ എടപ്പാള്‍ നെല്ലിശ്ശേരിയിലാണ് സംഭവം.കടയില്‍ നിന്ന് വീണ് കിട്ടിയത് കഞ്ചാവ് പൊതിയണന്ന് മനസിലാക്കിയ നാട്ടുകാര്‍ ആളെ തിരയുന്ന സമയത്താണ് പൊതിതിരക്കി ഉടമയെത്തുന്നത്. ഔഷധക്കൂട്ടാണ് എന്ന് പറഞ്ഞ ഇയാളെ നാട്ടുകാര്‍ എക്സൈസിന് കൈമാറുകയായിരുന്നു തുടര്‍ന്ന് ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൂടുതലൊന്നും ലഭിച്ചില്ല.
അതേ സമയം മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന 23.5 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി കൊണ്ടോട്ടിയില്‍ പിടിയിലായി. കോയന്പത്തൂര്‍ ഉക്കടം കുനിയന്പത്തൂര്‍ സ്വദേശി മേത്തരത്ത് നൂര്‍മുഹമ്മദി(63)നെയാണ് കൊണ്ടോട്ടി കോടങ്ങാട് വച്ച് വാഹനം സഹിതം മലപ്പുറം ആന്റി നര്‍ക്കോട്ടിക്ക് സ്്ക്വാഡും കൊണ്ടോട്ടി പോലീസും ചേര്‍ന്ന് പിടികൂടിയത്. കോയന്പത്തൂര്‍ കേന്ദ്രീകരിച്ചു കേരളത്തിലെ വിവിധ ജില്ലകളിലേക്കു വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ നൂര്‍ മുഹമ്മദ്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും. പത്തു ദിവസം മുന്പാണ് അഞ്ച് ഗ്രാം ബ്രൗണ്‍ ഷുഗറുമായി തേഞ്ഞിപ്പലം സ്വദേശികളെ കൊണ്ടോട്ടിയില്‍ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ ചെറുകിട കച്ചവടക്കാരെ ഒരു മാസത്തോളമായി നിരീക്ഷിച്ചു വന്നതിലാണ് കോയന്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരികടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന പോലീസിനു ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ചു വരികയാണ്. ഇയാളുടെ സംഘാംഗങ്ങളെ പിടികൂടുന്നതിനുള്ള അന്വേഷണം ഊര്‍ജിതമാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീമനിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍, നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ഷംസ് എന്നിവരുടെ നിര്‍ദേശ കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ.എം ബിജു,
എസ്ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി.സഞ്ജീവ്, ഷറഫുദീന്‍, മോഹന്‍ദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

 

Sharing is caring!