ആലംബ ഹീനരെ ചേര്‍ത്തു പിടിക്കുക ഹൈദരലി തങ്ങള്‍

ആലംബ ഹീനരെ ചേര്‍ത്തു പിടിക്കുക ഹൈദരലി തങ്ങള്‍

മലപ്പുറം:വിവിധ കാരണങ്ങളാല്‍ ജീവിതജീവിത ഗതിയില്‍ പിന്തള്ളപ്പെട്ടു പോയ ആലംബഹീനരേയും; അഗതികളെയും ചേര്‍ത്ത് പിടിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി പാണക്കാട് ഹാദിയ സെന്ററില്‍ സംഘടിപ്പിച്ച ഉറവ് &വിദ്യാഭ്യാസ പദ്ധതികളുടെ ലോഞ്ചിംഗ് കര്‍മ്മം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു തങ്ങള്‍
എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഉറവ് സമിതിക്കു കീഴില്‍ ദുരിതാശ്വാസം, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം, ഉറവ് മന്‍സില്‍, കുടിവെള്ള പദ്ധതി, ബസ് ബേ നിര്‍മ്മാണം എന്നീ ആറ് പദ്ധതികളുടെ പ്രഖ്യാപനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു ഉറവ് ബ്രേഷര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍ പ്രകാശനം ചെയ്തു 2021 ജനുവരി 24 വെള്ളിയാഴ്ച നടത്തപ്പെടുന്ന ഉറവ് ഡെയിലേക്കുള്ള ധനശേഖരണത്തിലേക്കുള്ള ആധ്യഗഡു എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളില്‍ നിന്ന് സ്വീകരിച്ചു ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു
എസ് വൈ എസ് എസ് ജില്ലാ പ്രസിഡണ്ട് പ്രസിഡന്റ് സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷത വഹിച്ചു സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് ,കെ.കെ.എസ് തങ്ങള്‍,മൊയ്തീന്‍ ഫൈസി പുത്തനഴി ഹംസ റഹ്മാനി കൊണ്ടിപറമ്പ് സലീം എടക്കര, കാടാമ്പുഴ മൂസഹാജി,
ഖാസിം ഫൈസി പോത്തന്നൂര്‍ .റഹീം മാസ്റ്റര്‍ ചുഴലി,
കെ എന്‍ സി തങ്ങള്‍ താനാളൂര്‍,അഷറഫ് മുസ്ലിയാര്‍. .സി കുഞ്ഞിപോക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു സമാപന പ്രാര്‍ത്ഥനക്ക് ഏലംകുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വംനല്‍കി

 

Sharing is caring!