സൈക്കിള്‍ സവാരിക്കിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

മഞ്ചേരി : സൈക്കിള്‍ സവാരിക്കിടെ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. നെടിയിരിപ്പ് എന്‍ എച്ച് കോളനിയില്‍ പുന്നത്തൊടി ശശികുമാറിന്റെ മകന്‍ ജിഷ്ണു (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെ തൃക്കലങ്ങോട് ഊത്താലക്കണ്ടിയിലാണ് അപകടം. മുത്തശ്ശിയുടെ പതിനാറടിയന്തിര ചടങ്ങില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ജിഷ്ണു. കൂട്ടൂകാര്‍ക്കൊപ്പം വീട്ടു പറമ്പില്‍ സൈക്കിളില്‍ കറങ്ങവെ ആള്‍മറയില്ലാത്ത കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. വീഴുന്നത് കൂട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ജിഷ്ണുവിനെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി എട്ടര മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ്ടു പഠനത്തിനു ശേഷം കോഴിക്കോട് ഐ ടി ഐയില്‍ പ്രവേശനം നേടിയിരിക്കെയാണ് ദുരന്തം. മഞ്ചേരി എസ് ഐ സുരേഷ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഷീജയാണ് മരിച്ച ജിഷ്ണുവിന്റെ മാതാവ്. സഹോദരങ്ങള്‍ : ജിഷ്ണ. ജിഷ്മ.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]