പ്രവാസികള്‍ക്ക് സര്‍ക്കാറിന്റെ സാമ്പത്തിക സഹായം
ജീവിതം കരുപിടിപ്പിക്കാന്‍ കടലുകടന്നു പോയ പ്രവാസികള്‍ക്ക് ജന്മനാട്ടില് സംസ്ഥാന സര്‍ക്കാറിന്റെ കരുതല്‍. കുറഞ്ഞത് രണ്ട് വര്‍ഷത്തിലധികം വിദേശത്തോ കേരളത്തിന് പുറത്തോ ജോലി ചെയ്തവര്‍ക്ക് സാന്ത്വനം പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. വാര്‍ഷിക കുടുംബവരുമാനം 1,50,000 രൂപയില്‍ അധികമാകരുതെന്ന് മാത്രം. ചികിത്സാസഹായമായി 50,000 രൂപയും വിവാഹധനസഹായമായി 15,000 രൂപയും മരണാനന്തര ധനസഹായമായി 1,00,000 രൂപയും നല്‍കുന്നതാണ് പ്രവാസികാര്യ വകുപ്പിന്റെ സാന്ത്വനം പദ്ധതി. വീല്‍ചെയര്‍, ക്രച്ചസ്സ് എന്നിവ വാങ്ങാനുള്ള ധനസഹായമായി പരമാവധി 10,000 രൂപയും ഈ പദ്ധതിയിലൂടെ ലഭിക്കും. അപേക്ഷിക്കുമ്പോഴും സഹായം സ്വീകരിക്കുമ്പോഴും ജോലി ഉണ്ടായിരിക്കരുത് എന്നതാണ് മറ്റൊരു മാനദണ്ഡം. സാന്ത്വനം പദ്ധതി ധനസഹായത്തിനായി ംംം.ിീൃസമൃീീെേ .ില,േ ംംം.ിീൃസമൃീീെേ .ീൃഴ എന്നീ വെബ് സൈറ്റുകളില്‍ നിന്ന് അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. വിദേശത്ത് ജോലി ചെയ്ത കാലയളവോ പത്തു വര്‍ഷമോ എതാണ് കുറവ് അതില്‍ കുറയരുതെന്നാണ് അപേക്ഷിക്കാനുള്ള സമയപരിധിയായി നിഷ്കര്‍ഷിച്ചിട്ടുള്ളത്.ഇതിന് പുറമെ കാരുണ്യം പദ്ധതിയിലൂടെയും പ്രവാസികള്‍ക്ക് ആനുകൂല്യം ലഭിക്കും. വിദേശത്തോ കേരളത്തിന് പുറത്തോ ഉള്ള പ്രവാസികളായ കേരളീയരുടെ മൃതശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക സഹായ പദ്ധതിയാണിത്. ഇതുവഴി മരണമടഞ്ഞ പ്രവാസിയുടെ നിയമാനുസ്യതമുള്ള അവകാശികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. മരണമടഞ്ഞ പ്രവാസികള്‍ക്കോ ബന്ധുക്കള്‍ക്കോ മറ്റൊരു ധനാഗമ മാര്‍ഗവുമില്ലാത്ത അസാധാരണ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഈ സഹായം ലഭിക്കൂ. ചെലവായ തുക പിന്നീട് അനുവദിക്കുകയാണ് ചെയ്യുക. മരിച്ചയാള്‍ വിദേശത്തോ ഇതര സംസ്ഥാനത്തോ രണ്ടു വര്‍ഷമെങ്കിലും താമസിച്ചിരിക്കണം. വിദേശത്ത് മരിക്കുന്ന പ്രവാസിക്ക് സാധുതയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടാകണം. മരണ സമയത്ത് അവിടെ നിയമാനുസൃതം താമസിച്ചിരുന്ന അല്ലെങ്കില്‍ ജോലി ചെയ്തിരുന്ന ആളായിരിക്കണം.
ഇന്ത്യയില്‍ ഇതര സംസ്ഥാനങ്ങളില്‍ മരിക്കുന്ന കേരളീയര്‍ തൊഴിലിനു വേണ്ടി അല്ലെങ്കില്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് അന്യ സംസ്ഥാനത്ത് സഞ്ചരിക്കുകയോ താമസിക്കുകയോ ചെയ്തിരിക്കണം. ഇതെല്ലാമാണ് അര്‍ഹത മാനദണ്ഡം. അന്തരിച്ച പ്രവാസിയുടെ നിയമാനുസൃതമുള്ള അനന്തരാവകാശികള്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. ംംം.ിീൃസമൃീീെേ.ില േഎന്ന വെബ് സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ലഭിക്കും. അപേക്ഷയില്‍ അപേക്ഷിക്കുന്നയാളുടെയും അന്തരിച്ച ആളുടെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കുകയും എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ വ്യക്തതയുള്ള പകര്‍പ്പുകള്‍ ചേര്‍ക്കുകയും വേണം. അധികൃതര്‍ ആവശ്യപ്പെട്ടാല്‍ അപേക്ഷകര്‍ പരിശോധനക്കായി അസ്സല് രേഖകള്‍ നല്‍കണം. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഉള്‍ക്കൊള്ളിച്ച് രൂപീകരിച്ച സഞ്ചിത നിധിയില്‍ നിന്നും പ്രവാസികള്‍ക്ക് ആനുകൂല്യം ലഭിക്കും. അര്‍ഹതയുള്ള പ്രവാസികളായ കേരളീയര്‍ക്ക് ബോര്‍ഡിന്റെ അംഗീകാരത്തോടെ ധനസഹായത്തിന് അര്‍ഹതയുണ്ട്. അപേക്ഷകര്‍ വിദേശത്തോ ഇതര സംസ്ഥാനത്തോ രണ്ടു വര്‍ഷമെങ്കിലും താമസിച്ചിരിക്കണം. അപേക്ഷകന്റെ ആശ്രിതര്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം. എന്നാല്‍ സാന്ത്വനം പദ്ധതി പ്രകാരം സഹായം ലഭിച്ചവര്‍ക്ക് ഈ പദ്ധതിയില്‍ പരിഗണനയുണ്ടാകില്ല. വിശദ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ : 18004253939.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]