മുജീബ് കാടേരിയുടെ ഇടപെടല്‍ കോട്ടക്കുന്ന് പാര്‍ക്ക് പ്രഭാത സവാരിക്ക് തുറന്ന് നല്‍കും

മലപ്പുറം: കോട്ടക്കുന്ന് പാര്‍ക്ക് പ്രഭാതസവാരിക്കാര്‍ക്ക് മൂന്ന് ദിവസത്തിനകം തുറന്ന് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് ഉറപ്പ് നല്കി. കോവിഡ് പശ്ചാതലത്തില്‍ അടച്ചിട്ടതായിരുന്നു പാര്‍ക്ക്. മലപ്പുറത്തെയും പരിസര പ്രദേശങ്ങളിലെയും നിരവധിയാളുകള്‍ പ്രഭാതസവാരിക്കായി കോട്ടക്കുന്ന് പാര്‍ക്കിനെ ആശ്രയിച്ചിരുന്നു. പാര്‍ക്ക് അടച്ചിട്ടതിനാല്‍ തിരക്ക് പിടിച്ച റോഡുകളിലുള്ള പ്രഭാതസവാരിക്കാരുടെ ആധിക്യം വാഹന യാത്രക്കാര്‍ക്ക് വളരെയധികം പ്രയാസം സൃഷ്ടിച്ചിരുന്നു. പാര്‍ക്ക് തുറന്ന് നല്‍കാനുള്ള തീരുമാനം പ്രഭാതസവാരിക്കാര്‍ക്ക് വളരെയധികം ആശ്വാസകരമാണ്. മലപ്പുറം മുന്‍സിപ്പല്‍ ചെയര്മാന് മുജീബ്കാടേരിയുടെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരായ പി.കെ.സക്കീര്‍ ഹുസൈന്, പി.കെ.അബ്ദുല്‍ ഹക്കീം, പി.എസ്.എ. ശബീര്‍ എന്നിവരുമായുള്ള ചര്‍ച്ചയിലാണ് കലക്ടര്‍ ഉറപ്പ് നല്‍കിയത്.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]