തെരഞ്ഞെടുപ്പിലെ വിജയം ലീഗിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരം: അബ്ബാസലി തങ്ങള്‍

തെരഞ്ഞെടുപ്പിലെ വിജയം ലീഗിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരം: അബ്ബാസലി തങ്ങള്‍

തിരൂരങ്ങാടി: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ജനപ്രതിനിധികള്‍ നേടിയ ഉജ്ജ്വല വിജയം ലീഗിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി, മറ്റു നഗരസഭ ജനപ്രതിനിധികള്‍, കോവിഡ് മഹാമാരിയില്‍ സേവന ചെയ്ത വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ എന്നിവരെ യൂത്ത് ലീഗ് ഉപഹാരം നല്‍കി ആദരിച്ചു. പ്രസിഡന്റ് സി.എച്ച്.അബൂബക്കര്‍ സിദ്ധീഖ് അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി, സി.എച്ച്.മഹ്മൂദ് ഹാജി, സി.പി.ഇസ്മായീല്‍, യു.കെ.മുസ്തഫ മാസ്റ്റര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, പി.അലിഅക്ബര്‍, പി.ളംറത്ത്, കെ. മുഹീനുല്‍ ഇസ്ലാം, അയ്യൂബ് തലാപ്പില്‍, അനീസ് കൂരിയാടന്‍സംസാരിച്ചു.

Sharing is caring!