യു.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

യു.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

തിരൂരങ്ങാടി : എം.എസ്.എഫ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി മൂന്നിയൂരിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. വെളിമുക്ക് ക്രസന്റ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് എം.എസ്.എഫ് ഉപാധ്യക്ഷന്‍ പി.പി ഹസീബ് കുണ്ടംകടവ് അധ്യക്ഷനായി. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് സ്‌നേഹോപഹാരം നല്‍കി അഭിനന്ദിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മുഖ്യപ്രഭാഷണം നടത്തി. വി.പി സൈതലവി എന്ന കുഞ്ഞാപ്പു, ഹനീഫ മൂന്നിയൂര്‍, സറീന ഹസീബ്, എന്‍.എം സുഹറാബി, എം.എ അസീസ്, ഹനീഫ ആച്ചാട്ടില്‍, എം.സൈതലവി, ഫര്‍സിന്‍ അഹമ്മദ്, ഹാജി.പി.കെ.മുഹമ്മദ്, പി.പി മുനീര്‍ മാസ്റ്റര്‍, നൗഷാദ് തിരുത്തുമ്മല്‍, യു.ഉമ്മര്‍ കോയ, സി.അന്‍സാര്‍, നസീഫ് ഷെര്‍ഷ്, നിസാം.കെ.ചേളാരി, എം.പി സുഹൈല്‍, പി.പി. സഫീര്‍ പടിക്കല്‍, പി.കെ. റിഷാദ്, സി.ജഹിര്‍ഷാന്‍, ടി.നിയാസ്, ഇ.കെ. അനസ്, പി.പി ആദില്‍, മൊഹ്യുദ്ധീന്‍ ചാന്ത്, ഷഹദ് ആലുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

 

Sharing is caring!