കിണറ്റില്‍ ഒളിപ്പിച്ച ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെടുത്തത് പതിനാറ് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍

കിണറ്റില്‍ ഒളിപ്പിച്ച ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെടുത്തത് പതിനാറ് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍

എടപ്പാള്‍ : സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലുപേക്ഷിച്ച പന്താവൂര്‍ സ്വദേശിയായ കിഴക്കെ വളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദിന്റെ (24) മൃദദേഹം നീണ്ട പതിനാറ് മണിക്കൂര്‍ (രണ്ട് ദിവസം ) നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി.ഇന്നലെ വൈകീട്ട് 5.30 ഓടെ 14 കോല്‍ താഴ്ചയുള്ള മാലിന്യം നിറഞ്ഞ കിണറില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കിണറിലെ അങ്കിനുള്ളില്‍ ( പൊത്ത് ) ചാക്കില്‍ തിറിച്ചറിയാനാവാത്ത വിധം അഴുകി ദ്രവിച്ച നിലയിലയിലായിരുന്നു മൃതദേഹം.അന്യേഷണ ഉദ്യോഗസ്ഥനായ തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്റെ സാനിധ്യത്തില്‍ മൃതദേഹം ടാര്‍പ്പായയില്‍ പൊതിഞ്ഞ് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഇന്‍ക്വസ്റ്റ് ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും ത്രിശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക്ക് മെഡിസിന്‍
ഡോ. ശ്രുതി, ഡോ. ഗിരീഷ്,സയിന്റിഫിക്ക് ഓഫീസര്‍ ഡോ. ത്വയ്ബ , വിരലടയാള വിദഗ്ദ
റുബീന, പോലീസ് ഫോട്ടോ ഗ്രാഫര്‍ അനൂപ് , ഫയര്‍ ഫോഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ രാവിലെ മുതല്‍ സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.കഴിഞ്ഞ ജൂണ്‍ 11 ന് ആണ് കേസിനാസ്പതമായ സംഭവം നടന്നത്. പ്രതികളായ വട്ടംകുളം സ്വദേശികളായ അധികാരത്ത്പടി സുഭാഷ് (35 ), മേനോന്‍പറമ്പില്‍ എബിന്‍ ( 28 ) എന്നിവര്‍ ഇവര്‍ താമസിച്ചിരുന്ന വട്ടംകുളത്തുള്ള വാടക കോട്ടേഴ്‌സിലേക്ക് പഞ്ചലോഹ വിഗ്രഹം നല്‍കാനെന്ന് വ്യാജേന വിളിച്ച് വിളിച്ച് വരുത്തി കൈകാലുകള്‍ ബന്ധിപ്പിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി ജൂണ്‍ 12 ന് പുലര്‍ച്ചെ രണ്ട് മണിയോടെ പൂക്കരത്തറയിലുള്ള മാലിന്യം നിറഞ കിണറ്റില്‍ പ്രതികള്‍ നിക്ഷേപിക്കുകയായിരുന്നു. ഇര്‍ഷാദിന്റെകൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഭാഷിനേയും എബിനെയും നാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. ശനിയാഴ്ച വൈകീട്ടോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരുന്നു. കൊവിഡ് 19 പരിശോധന ഫലം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുക.തുടര്‍ന്ന് വിവിധ ഇടങ്ങളിലെത്തിച്ച് തെളിവടുപ്പ് നടത്തും.

 

Sharing is caring!