മലപ്പുറത്തെ ഭിന്നശേഷിക്കാരന് ഡല്‍ഹിയിലെ കാര്‍ഷിക സമരത്തില്‍

മലപ്പുറം: മലപ്പുറത്തെ ഭിന്നശേഷിക്കാരന് ഡല്‍ഹിയിലെ കാര്‍ഷിക സമരത്തില്‍. കാര്‍ഷിക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഷഫീഖ് ഒറ്റക്കാലില്‍ താമരശ്ശേരി ചുരം കയറിയത്.
മലപ്പുറം ചേളാരി പടിക്കല്‍ സ്വദേശിയാണ് മുഹമ്മദ് ഷഫീഖ് എന്ന ഭിന്നശേഷിക്കാരന്.
നാളെ രാവിലെ ഏഴു മണിക്കാണ് ഒറ്റക്കാലില്‍ ഡല്‍ഹിയിലെ കാര്‍ഷിക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് താമരശ്ശേരി ചുരം കയറുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയമാണ് ടാങ്കര്‍ലോറി ഇടിച്ച് അപകടത്തില്‍പ്പെട്ട് ഷഫീഖിന്റെ വലതുകാല്‍ നഷ്ടപ്പെട്ടത്. വീല്‍ചെയറില്‍ ആയിരുന്നു പിന്നീടുള്ള
ജീവിതം. ഊന്നുവടി ഉപയോഗിച്ചുകൊണ്ടാണ് ഷഫീഖ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒറ്റക്കാലില്‍ താമരശ്ശേരി ചുരം കയറാന്‍ ഒരുങ്ങുന്നത്.
ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തിന് തണലായി പിന്തുണ കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറ്റക്കാലില്‍ ചുരം കയറുന്നത് എന്ന് ഷഫീക് പറഞ്ഞു . ഡല്‍ഹിയില്‍ നേരിട്ടെത്തി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള കാര്യങ്ങളും നോക്കുന്നുണ്ട് ഷഫീഖ്.
പൗരത്വ സമരം നടക്കുന്ന സമയത്ത് കോഴിക്കോട് ഷഹീന് ബാഗിലേക്കും ഷഫീഖ് 30 കിലോമീറ്റര്‍ നടന്നുകൊണ്ട് പ്രതിഷേധം അറിയിച്ചു കൊണ്ട് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും മറ്റൊരു മാതൃകാ സമരത്തിലൂടെ ഷെഫീഖ് പൊതു സമൂഹത്തിന് മുന്നില്‍ എത്തുന്നത്.
ഇതിന് മുമ്പും തന്നെപ്പോലെയുള്ള ആളുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ മുച്ചക്ര വാഹനത്തില്‍ റഫീഖ് മുന്നൂറോളം കിലോമീറ്റര്‍ യാത്ര ചെയ്തിട്ടുണ്ട്. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ ആയിരുന്നു യാത്ര. നീന്തല്‍ മത്സരത്തിലും താരമാണ് ഷെഫീഖ്.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]