എം.ബി ഫൈസല്‍ ചുമട്ട് തൊഴിലാളി മലപ്പുറം ജില്ലാ പ്രസിഡന്റ്

എം.ബി ഫൈസല്‍ ചുമട്ട് തൊഴിലാളി മലപ്പുറം ജില്ലാ പ്രസിഡന്റ്

മലപ്പുറം: ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റായി എം.ബി ഫൈസലിനെ തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ഷംസു പുന്നക്കലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ട്രഷററായ ഫൈസല്‍ അധ്യക്ഷ സ്ഥാനത്തേക്കെത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം യു ഗോവിന്ദനെ ട്രഷററായും ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. ടി അന്‍സാര്‍ അധ്യക്ഷനായി. സെക്രട്ടറി കെ രാമദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കര്‍ഷക സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് മലപ്പുറത്ത് ചുമട്ട് തൊഴിലാളികളുടെ പ്രകടനവും നടന്നു.

 

Sharing is caring!