വാക്ക് പാലിച്ച് മലപ്പുറത്തെ വാര്‍ഡ് കൗണ്‍സിലര്‍

വാക്ക് പാലിച്ച് മലപ്പുറത്തെ വാര്‍ഡ് കൗണ്‍സിലര്‍

മലപ്പുറം: സ്ഥാനാര്‍ഥിയായി എത്തിയതുമുതല്‍ പ്രദേശത്തെ യുവാക്കളുടെ പ്രധാന ആവശ്യമായിരുന്നു മൈതാനം. ജയിച്ചാല്‍ കളിക്കളം യാഥാര്‍ഥ്യമാക്കുമെന്ന് വാഗ്ദാനവും നല്‍കി. കൗണ്‍സിലറായതോടെ വാഗ്ദാനം പാലിച്ച് മാതൃകയാകുകയാണ് മലപ്പുറം നഗരസഭയിലെ നാലാം വാര്‍ഡ് കള്ളാടിമുക്കിലെ കൗണ്‍സിലര്‍ ഫാത്തിമസുഹറ. ഭര്‍ത്താവ് ചാലാട്ടില്‍ കള്ളിടിതൊടി സി കെ അയമുവിന്റെ കുടുംബസ്വത്തായ ആലിയപറമ്പിലെ 80 സെന്റ് സ്ഥലത്താണ് കളിസ്ഥലമൊരുക്കിയത്. ജെസിബി ഉപയോഗിച്ച് സ്ഥലം ഫുട്ബോള്‍ മൈതാനമാക്കി മാറ്റിയതും സ്വന്തം ചെലവില്‍. സമീപ വാര്‍ഡുകളിലൊന്നും മൈതാനം ഇല്ലാത്തതിനാല്‍ ദിവസവും രാവിലെയും വൈകിട്ടുമായി മുപ്പതിലധികം യുവാക്കളാണ് കളിക്കാന്‍ എത്തുന്നത്യുവാക്കള്‍ സ്ഥിരമായി കളിക്കുന്ന പാടത്ത് മഴക്കാലമായാല്‍ ചെളി നിറഞ്ഞ് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും. ഇതോടെയാണ് സ്ഥിരം ഗ്രൗണ്ടെന്ന ആവശ്യമുയര്‍ന്നത്. വര്‍ഷങ്ങളായി മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ ജയിക്കുന്ന വാര്‍ഡില്‍ ആദ്യമായാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍ ജയിച്ചത്. 65 വോട്ടിനായിരുന്നു വിജയം. ”പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാനും പദ്ധതി കൊണ്ടുവരുമെന്ന് ഫാത്തിമ സുഹറ പറഞ്ഞു.

 

 

Sharing is caring!