10ലേറെ പെട്രോള്‍ പമ്പുകളില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

10ലേറെ പെട്രോള്‍  പമ്പുകളില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

കൊണ്ടോട്ടി: മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് 10 ഓളം പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയ പ്രതിയെ മോഷണ ശ്രമത്തിനിടെ മുണ്ടപ്പലം പെട്രോൾ പമ്പിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെ കൊണ്ടോട്ടി പോലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് തൃശ്ശൂർ ചേലക്കര സ്വദേശി പുതുവീട്ടിൽ അബുദുൾ റഹീം (28) എന്ന മുള്ളൻ റഹീമാണ് പിടിയിലായത്.ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി 30 ഓളം കേസുകൾ ഉണ്ട്. കൊണ്ടോട്ടി ഇൻസ്പക്ടർ K M ബിജുവിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘം ഇയാളെ ചോദ്യം ചെയ്തതിൽ കൊണ്ടോട്ടി, മുക്കം, കുന്ദമംഗലംഎടവണ്ണ, എടവണ്ണപ്പാറ, കാരക്കുന്ന്, മുള്ളമ്പാറ, തുടങ്ങിയ സ്ഥലങ്ങളിലെ 10 ഓളം പെട്രോൾ പമ്പുകളിൽ നടന്ന മോഷണങ്ങൾക്കും 4 ഓളം ബൈക്ക് മോഷണങ്ങൾക്കും തുമ്പായി .2020 Feb മാസത്തിൽ ബൈക്ക് മോഷണക്കേസിലും ഭവന ഭേദന കേസിലും പിടിക്കപ്പെട്ട് ജയിലിലായി 2020 Dec 2 നാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇറങ്ങി 2 മത്തെ ദിവസം തന്നെ മോഷണം ആരംഭിക്കുകയായിരുന്നു. ആദ്യം മോഷണം നടത്തിയ പമ്പിൽ നിന്നു തന്നെ നല്ല തുക പെട്രോൾ പമ്പിൽ നിന്നും ലഭിച്ചതും പമ്പുകളിൽ രാത്രി സെക്യൂരിറ്റി ഇല്ലാത്തതുമാണ് പമ്പുകൾ കേന്ദ്രീ കരിച്ച് മോഷണം നടത്തിയത്. ഏകദേശം 3 ലക്ഷത്തോളം രൂപയും 2 ലാപ് ടോപ്പുകളും ഇയാൾ പെട്രോൾ പമ്പികളിൽ നിന്നും മോഷ്ടിച്ചു. മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്നാണ് പമ്പുകൾ കണ്ടെത്തുന്നതും മോഷണം നടത്തുന്നതും. രാത്രി യിൽ ജനൽ വഴി ഉറങ്ങുന്ന ആളുകളുടെ ആഭരണങ്ങളും മൊബൈൽ ഫോണുകളും ഇയാൾ കവർച്ച നടത്തിയിരുന്നതായി പറയുന്നു. വിവിധയിടങ്ങളിൽ നിന്നും ലഭിച്ച cctv ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെ തിരിച്ചറിഞ്ഞിരുന്നങ്കിലും സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്തതും മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്തതുമാണ് പ്രതിയെ പിടികൂടാൻ വൈകിയത്. വ്യാജ വിലാസങ്ങളിൽ ലോഡ്ജുകളിലും മറ്റും റൂം എടുത്താണ് പരിസര പ്രദേശങ്ങളിൽ ഇയാൾ കളവ് നടത്തി വന്നിരുന്നത്.ഇയാൾ മോഷ്ടിച്ച ബൈക്കുകളും മോഷണ മുതലുകളും കണ്ടെടുത്തു. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. കൊണ്ടോട്ടി ഇൻസ്പക്ടർ K M ബിജു si വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ Si സുരേഷ്, അജയ് എന്നിവരെ കൂടാതെ പ്രത്യേക അന്വോഷണ സംഘത്തിലെ സത്യനാഥൻ മനാട്ട്, CP മുരളി, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, T ശ്രീകുമാർ , പി. സഞ്ജീവ്, കൃഷ്ണകുമാർ , മനോജ് കുമാർ എന്നിവരാണ് അന്വോഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Sharing is caring!