ആറുമാസം മുമ്പ് കാണാതായ25കാരനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കള്‍

ആറുമാസം മുമ്പ് കാണാതായ25കാരനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കള്‍

മലപ്പുറം: മലപ്പുറം എടപ്പാള്‍ കാളാച്ചാലില്‍ ആറുമാസം മുമ്പ് കാണാതായ 25കാരെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ താഴ്ത്തി. പ്രതികള്‍ പിടിയിലായത് വീട്ടുകാരുടെ സംശയത്തെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിനൊടുവില്‍. പ്രതികളെ പിറകെ പോലീസ് നടന്നത് മാസങ്ങള്‍. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ ലഭിച്ചു.
മൊബൈല്‍ സാമഗ്രികളുടെ ജീവനക്കാരനായിരുന്ന ഇര്‍ഷാദിന് പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ അഞ്ചുലക്ഷം വാങ്ങി. ഇത് തിരികെ ചോദിച്ചതിനെത തുടര്‍ന്നാണ് പ്രതികള്‍ ഇര്‍ഷാദിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.കാണാതായ യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ ഇന്നാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്. .വട്ടംകുളം സ്വദേശികളായ മേനോപറമ്പില്‍ എബിന്‍ (27), അധികാരിപ്പടി സുഭാഷ് (35) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്. കാണാതായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹംകിണറ്റില്‍ ഒളിപ്പിച്ചുവെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഇതു സംബന്ധിച്ച് പൊലിസ് ശനിയാഴ്ച വിശദമായ പരിശോധന നടത്തും. ആറുമാസം മുമ്പാണ് ചങ്ങരംകുളം കാളാച്ചാല്‍ സ്വദേശിയായ ഇര്‍ശാദ് (25)നെ കാണാതായത്.എടപ്പാള്‍ സ്വദേശിയും പന്താവൂര്‍ കാളാച്ചാല്‍ താമസക്കാരനുമായ കിഴക്കെ വളപ്പില്‍ ഹനീഫയുടെ മകനാണ് മരിച്ച ഇര്‍ഷാദിനെ 2020 ജൂണ്‍ 11 ന് രാത്രി 9 ന് ശേഷമാണ് വീട്ടില്‍ നിന്ന് കാണാതായത്.രാത്രി എട്ട് മണിയോടെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇര്‍ഷാദിനെ കുറിച്ച് ഒരു ദിവസം കഴിഞ്ഞും വിവരം ലഭിക്കാതെ വന്നതോടെ പിതാവ് ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് അന്യേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് ഇര്‍ഷാദിന്റെ കുടുംബം ജില്ലാ പോലീസ് മേധാവിക്കും,കളക്ടര്‍,മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു.

 

 

Sharing is caring!