ഇന്നലെ അധികാരമേറ്റ തേഞ്ഞിപ്പലത്തെ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്മഹത്യാ ശ്രമം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്.സി സംവരണ പഞ്ചായത്തായതേഞ്ഞിപ്പലത്ത് ബുധനാഴ്ച്ചയാണ് വിജിത്ത് അധികാരമേറ്റത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ സംവരണ വാര്‍ഡായ 11ാം വാര്‍ഡില്‍ നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് ഇദ്ദേഹം വിജയിച്ചത്.തേഞ്ഞിപ്പലം ചേളാരിക്കടുത്ത ആലുങ്ങല്‍ സ്വദേശിയാണ്.
ഇന്നലെ രാവിലെ ഏഴോടെ യാണ് സംഭവം. ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളജിലെ തീവ്രപരിചരവിഭാഗത്തില് ചികില്‍സയിലുള്ള വിജിത്ത് അപകടനില തരണം ചെയ്തിട്ടില്ലെന്നും അബോധാവസ്ഥയിലാണുള്ളതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതെ സമയം സംഭവത്തിനുള്ള കാരണം വ്യക്തമല്ല.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]