മലപ്പുറം തെന്നലയിലെ 70ലധികം ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മിലെത്തിയെന്ന്

മലപ്പുറം തെന്നലയിലെ 70ലധികം ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മിലെത്തിയെന്ന്

മലപ്പുറം: മലപ്പുറം തെന്നലയിലെ 70ലധികം ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മിലെത്തിയെന്ന് സി.പി.എം നേതൃത്വം. ലീഗിന്റെ തീവ്രവാദ വര്‍ഗീയ കൂട്ടുകെട്ടിലും കൊലപാതക രാഷ്ട്രീയത്തിലും പ്രതിഷേധിച്ചാണ് ഒരുവിഭാഗം ലീഗുകാര്‍ പാര്‍ടി വിട്ടത്‌തെന്നും മുസ്ലിംലീഗിന് അടിമപ്പെട്ട് കഴിയുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെയാണ് മറ്റുള്ളവരുടെ രാജിയെന്ന് ഇവര്‍ പറഞ്ഞു.

തെന്നല പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനും രണ്ടാം വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡന്റുമായ ശരീഫ് മുക്കുമ്മല്‍, യൂത്ത് ലീഗ് മുന്‍ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി വി എം ഷാജി, വി പി സലീം, എന്‍ കെ അലി, എന്‍ കെ ഉമ്മര്‍, ബി കെ മുസ്തഫ, ബി കെ അന്‍സാര്‍, വി പി ഉനൈസ്, ബി കെ ഉസ്മാന്‍, ബി കെ ഷരീഫ്, സി മുഹമ്മദ് കുട്ടി, മൊയ്തീന്‍ മുക്കുമ്മല്‍, ബി കെ കോയ, സി മാനു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് രാജിവച്ചത്.

തെന്നല കൊടക്കല്ല് അങ്ങാടിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഇവരെ സിപിഐ എം ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയന്‍ പൊതുയോഗം ഉദ്ഘാടനംചെയ്തു. സയ്യിദ് മജീദ് കളംവളപ്പില്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി തയ്യില്‍ അലവി, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ഇ അഫ്‌സല്‍, ടി മുഹമ്മദ് കുട്ടി, 65 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിച്ച ചെമ്മല മുഹമ്മദ് കുട്ടി, ടി നൗഷാദ് എന്നിവര്‍ സംസാരിച്ചു. പൊതുയോഗത്തിന് മുന്നോടിയായി പാര്‍ടി കൊടക്കല്ല് ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനം മുതിര്‍ന്ന സിപിഐ എം പ്രവര്‍ത്തകന്‍ കെ വി അലവി നിര്‍വഹിച്ചു.

 

Sharing is caring!