തെരഞ്ഞെടുപ്പില്‍ തോറ്റ പ്രീതക്ക് യു.ഡി.എഫ് വീടൊരുക്കുന്നു

തെരഞ്ഞെടുപ്പില്‍ തോറ്റ പ്രീതക്ക് യു.ഡി.എഫ് വീടൊരുക്കുന്നു

തേഞ്ഞിപ്പലം: പളളിക്കല്‍ പഞ്ചായത്തിലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാഥിയായ പ്രീതക്ക് യു.ഡി.എഫ് വീടൊരുക്കുന്നു. യു.ഡി.എഫിന് പഞ്ചായത്ത് ഭരണം പഞ്ചായത്തിലെ എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ മൂന്നാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട പ്രീതാ ഒടയോലക്ക് വാര്‍ഡ് യു.ഡി.എഫ് കമ്മിറ്റി വീട് നിര്‍മ്മിച്ച് നല്‍കുന്നു. കാലപ്പഴക്കം കൊണ്ട് തകര്‍ന്നു വീഴാറായ ഓട് മേഞ്ഞ വീട്ടില്‍ ഭീതിയോടെയായിരുന്നു പ്രീതയുടെ ജീവിതം.
പാല്‍ സൊസൈറ്റിയിലെ ജീവനക്കാരിയായ പ്രീതയും കൂലിപ്പണിക്കാരനായ ഭര്‍ത്താവും വിദ്യാര്‍ഥികളായ മക്കളും അടങ്ങുന്നതാണ് കുടുംബം. പഴയ വീട് പൊളിച്ച് നീക്കിയാണ് പുതിയത് നിര്‍മ്മിക്കുന്നത്.
പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്
തങ്ങള്‍ നിര്‍വഹിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി മുസ്തഫ തങ്ങള്‍ അധ്യക്ഷനായി. റിയാസ് മുക്കോളി, വി.പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.പി അബ്ദുഷുക്കൂര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. അബ്ദുല്‍ ഹമീദ്, സി.കെ അബ്ബാസ്, ലത്തീഫ് കൂട്ടാല്‍, യു.ഡി.എഫ് ചെയര്‍മാന്‍ ജോണ്‍സണ്‍ മാസ്റ്റര്‍, പി. നിധിഷ്, കെ. മജീദ്, കെ. ലിയാക്കത്തലി, കെ.പി ബാപ്പുട്ടി തങ്ങള്‍, കെ. മുസ്തഫ, ടി. അഹമ്മദ് ഹാജി സംബന്ധിച്ചു. ഏഴ് ലക്ഷം രൂപ ചെലവിലാണ് വീടിന്റെ നിര്‍മ്മാണം.

 

Sharing is caring!