ആനക്കയത്തെ ആറാംക്ലാസുകാരി മരിച്ചു
മഞ്ചേരി : ആനക്കയത്തെ ആറാംക്ലാസുകാരി മരിച്ചു. ആനക്കയം പെരിമ്പലം കാക്കാമൂലക്കല് ആസിഫിന്റെ മകള്‍ സന (11)യാണ് മരിച്ചത്. മുണ്ടുപറമ്പ് എ എം യു പി സ്കൂള്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മാതാവ് : ഷക്കീല. സഹോദരങ്ങള്‍ : ഹന, അമാന്‍
കാറിടിച്ച് ബൈക്ക്
യാത്രികന് പരിക്ക്
കാറിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കണ്ണൂര്‍ സ്വദേശിയും മുട്ടിപ്പട്ടി സ്വലാത്ത് നഗര്‍ മഅദിന്‍ കോളേജ് വിദ്യാര്‍ത്ഥിയുമായ അഫ്റാദ് (25)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പൂക്കോട്ടൂര്‍ അറവങ്കരയിലാണ് അപകടം. പരിക്കേറ്റ അഫ്റാദിനെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]