എം.കെ.റഫീഖ മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം വൈസ്പ്രസിഡന്റ്

എം.കെ.റഫീഖ മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം വൈസ്പ്രസിഡന്റ്

മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ജില്ലാ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും മുസ്ലിംലീഗ് അധ്യക്ഷരെയും ഉപാധ്യക്ഷരെയും നിശ്ചയിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റും പാര്‍ല്ലമെന്ററി പാര്‍ട്ടി ചെയര്‍മാനുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. ഇന്ന് ബുധനാഴ്ചയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയും വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടവുമാണ്. സറീനാ ഹസീബ്, നസീബാ താപ്പി എന്നിവരെ സ്റ്റാന്‍: കമ്മറ്റി ചെയര്‍മാന്‍മാരായി തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്രാക്കറ്റില്‍ യഥാക്രമം പ്രസിഡണ്ട് വൈസ് പ്രസിഡണ്ടുമാരുടെയും പേരുകള്‍:
മലപ്പുറം – (അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട്, റജുല പെലത്തൊടി). അരീക്കോട് – (റുഖിയാ ഷംസുദ്ദീന്‍, കെ.സി ഗഫൂര്‍ ഹാജി), പെരിന്തല്‍മണ്ണ (അഡ്വ. എ.കെ. മുഹമ്മദ് മുസ്തഫ) കുറ്റിപ്പുറം (വസീമ വേളേരി, കെ.ടി. ആസാദ്), താനൂര്‍ (കെ. സല്‍മത്ത്, പി.സി. അഷ്റഫ്), കാളികാവ് (പി. ശ്രീജ ടീച്ചര്‍), വേങ്ങര- (എം.ബെന്‍സീറ, അബൂബക്കര്‍ പുളിക്കല്‍), തിരൂരങ്ങാടി -(കെ.ടി. സാജിദ), മങ്കട- (ടി. അബ്ദുല്‍ കരീം, കെ.വി. ജുവൈരിയ), കൊണ്ടോട്ടി – (ഷജിനി ഉണ്ണി) വണ്ടൂര്‍ (കെ.കെ.സാജിദ – വൈസ് പ്രസിഡന്റ്), നിലമ്പൂര്‍ (ഫാത്തിമ ഇസ്മയില്‍ – വൈസ് പ്രസിഡന്റ്)

Sharing is caring!