സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ അക്ബറലി മമ്പാട് അന്തരിച്ചു

സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ അക്ബറലി മമ്പാട് അന്തരിച്ചു

മലപ്പുറം: റിട്ട. കൃഷി അസിസ്റ്റന്റും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ മമ്പാട് അശോക റോഡിലെ പനയംത്തൊടിക അക്ബറലി (അക്ബറലി മമ്പാട് 64) അന്തരിച്ചു. തിരൂര്‍ തമ്പ് സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി, സൗഹൃദ വേദി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മമ്പാട് പ്രതീക്ഷ കലാ സാംസ്‌കാരിക സമിതി സെക്രട്ടറിയാണ്. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം 1982 -ല്‍ തൃക്കലങ്ങോടില്‍ കൃഷി വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ദീര്‍ഘകാലം തിരൂരായിരുന്നു തട്ടകം. 2012 -ല്‍ തിരൂര്‍ പൊന്‍മുണ്ടം കൃഷി ഭവനില്‍ നിന്നും വിരമിച്ചു. വിരമിച്ച ശേഷവും പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. മംഗളം ചന്ദ്രിക എന്നീ പത്രങ്ങളുടെ പ്രദേശിക ലേഖകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആനൂകാലിക സംഭവങ്ങളെ കുറിച്ച് പത്രങ്ങളില്‍ ലേഖനം എഴുത്തിരുന്നു.
ഭാര്യ: പാത്തുമ്മക്കുട്ടി (റിട്ട. അധ്യാപിക, തിരൂര്‍ കോട്ട് എ.എം.യു.പി. സ്‌കൂള്‍). മകന്‍: ഷിബി അക്ബറലി (പ്രോഗ്രാം മാനേജര്‍, അസാപ്). മരുമകള്‍: മുന്നു ഷാഹില.

 

Sharing is caring!