പിണറായി വിജയന്റെ വാക്കുകളില്‍ സംതൃപ്തരെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഭാരവാഹികള്‍

പിണറായി വിജയന്റെ വാക്കുകളില്‍ സംതൃപ്തരെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഭാരവാഹികള്‍

മലപ്പുറം: ഇന്നലെ മലപ്പുറത്തുവന്ന പിണറായി വിജയന്റെ വാക്കുകളില്‍ സംതൃപ്തരെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഭാരവാഹികള്‍, സമസ്തയുടെ നിര്‍ദേശങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രിയില്‍ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി, പിആര്‍ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദ്വിയും പറഞ്ഞു. പിണറായി വിജയന്റെ കേരള പര്യടനത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് പിണറായി വിജയനില്‍ സംതൃപ്തി അറിയിച്ച് സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി സംസാരിച്ചത്. സംവരണവുമായി ബന്ധപ്പെട്ട് നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് യാതൊരു നഷ്ടവും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമായിട്ടുണ്ട്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ലഭിക്കുന്നതില്‍ സമസ്തക്ക് എതിര്‍പ്പില്ല. സമസ്തയുടെ നിര്‍ദേശങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രിയില്‍ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചത്. അതില്‍ സന്തോഷമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
സമസ്ത സംസ്ഥാന പ്രസിഡന്റ് ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്് പങ്കെടുക്കാനായില്ല. തുടര്‍ന്നാണ് പ്രതിനിധികളായി മാനേജര്‍ കെ മോയിന്‍കുട്ടി, പിആര്‍ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദ്വി എന്നിവര്‍ പങ്കെടുത്തത
നവകേരള നിര്‍മിതിക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം മച്ചിങ്ങല്‍ എം.എസ്.എം ഓഡിറ്റോറിയത്തില്‍ സാമൂഹ്യ-സാംസ്‌കാരിക- വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രൊഫഷണലുകള്‍, പ്രവാസി വ്യവസായ സംരംഭകര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മത നേതാക്കള്‍ പങ്കെടുത്തത്. പ്രകടന പത്രികയില്‍ പറയാത്ത ഒട്ടനേകം കാര്യങ്ങളും ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപ്പിലാക്കിയ എല്ലാ പദ്ധതികളും നാടിന്റെ വലിയ വികസനത്തിന് സഹായിച്ചിട്ടുണ്ട്. സാമൂഹ്യനീതിയിലധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. വികസനത്തിന്റെ ഗുണം ലഭിക്കാത്ത ആരും തന്നെ സമൂഹത്തിലുണ്ടാവുകയില്ല. നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Sharing is caring!