മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മലപ്പുറത്ത്
മലപ്പുറം: നവകേരള നിര്‍മിതിക്ക് കരുത്തേകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കേരള പര്യടനം’ ഇന്ന് ജില്ലയില്‍. നവകേരള നിര്‍മിതിക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ‘കേരള പര്യടനം’ ഇന്ന് ജില്ലയില്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. മലപ്പുറം മച്ചിങ്ങല്‍ എംഎസ്എം ഓഡിറ്റോറിയത്തില്‍ പകല്‍ 11.30ന് സാമൂഹ്യ-സാംസ്‌കാരിക രംഗത്തെയും വ്യവസായ-വാണിജ്യ രംഗത്തെയും പ്രമുഖര്‍, പ്രൊഫഷണലുകള്‍, പ്രവാസി വ്യവസായ സംരംഭകര്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, കൃഷി, ഐടി തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധര്‍ പരിപാടിയില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കും. എഴുതി തയ്യാറാക്കിയതുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ക്ക് മുഖ്യമന്ത്രി ചടങ്ങില്‍ മറുപടി നല്‍കും.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




