ഫൈസലിന്‌വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം കൈമാറി

ഫൈസലിന്‌വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം കൈമാറി

തിരൂരങ്ങാടി: സാധാരണക്കാരോടൊപ്പം എന്നും നിലകൊണ്ടത് മുസ്ലിം ലീഗാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ലീഗ് ജനങ്ങളൊടൊപ്പമാണ്. സേവന കാര്യത്തില്‍ ലീഗ് ആരെയും വേര്‍തിരിക്കാറില്ല.കാരുണ്യ രംഗത്തും ജനക്ഷേമ പ്രവര്‍ത്തന രംഗത്തും മുസ്ലിം ലീഗിന് നിലപടുണ്ട്. അതാണ് ലിഗിന് ലഭിക്കുന്ന വന്‍ അംഗീകാരത്തിന് കാരണമെന്നും തങ്ങള്‍ പറഞ്ഞു.
തലപ്പാറ ഫൈസല്‍ കുടുംബ ചികിത്സാ സമിതിയും ഗ്ലോബല്‍ കെ.എം സി.സി.യും ഫൈസലിന് വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. തലപ്പാറ ഗ്ലോബല്‍ കെ.എം.സി.സി.അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കുന്ന കൈതകത്ത് കുഞ്ഞ സ്മാരക സേവന പുരസ്‌കാരം പി.കുഞ്ഞോന് തങ്ങള്‍ സമ്മാനിച്ചു. എം.എ. ഖാദര്‍, ബക്കര്‍ ചെര്‍ണ്ണൂര്‍, സയ്യിദ് സലീം ഐദീദ് തങ്ങള്‍, വി.പി. കുഞ്ഞാപ്പു, എം.എ. അസീസ്, ഹൈദര്‍ കെ മൂന്നിയൂര്‍, എം.സൈതലവി, സമിതി കണ്‍വീനര്‍ ഹനീഫ ആച്ചാട്ടില്‍, ട്രഷറര്‍ ഇ.ടി.എം തലപ്പാറ, അഷ്റഫ് ചേലേമ്പ്ര, സലീം പാണമ്പറ, പൂക്കാടന്‍ ഷൗക്കത്ത്, ലത്തീഫ് കളികണ്ടം,യു.ഉമ്മര്‍കോയ, സെഫ്വാന്‍ കൈതകത്ത്, കെ.വി നൗഷാദ്, മുനീര്‍ ഹുദവി, ഹനീഫ എം.എച്ച് നഗര്‍, കെ.എം ജസീബ്, സി.പി.സുബൈദ, മര്‍വ്വ അബ ദുല്‍ഖാദിര്‍ സംസാരിച്ചു.

Sharing is caring!