പ്രവാസി യുവാവ് മഞ്ചേരിയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു
മഞ്ചേരി : കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി ഹാഫ്കിടങ്ങഴി തേക്കുംകാട്ടില്‍ അബ്ദുറഹ്മാന് എന്ന മാനുവിന്റെ മകന് അന്‍സാര്‍ അലി (32) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ വീടിനടുത്തുള്ള മൂന്നു നില കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഒമാനില്‍ ജോലി ചെയ്തുവരുന്ന അന്‍സാര്‍ അലി ഒരു മാസം മുമ്പാണ് ലീവിന് നാട്ടിലെത്തിയത്. രണ്ടാഴ്ച കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം. ഇക്കഴിഞ്ഞ 24ന് 12 സുഹൃത്തുക്കള്‍ക്കൊപ്പം കാറിലും ബൈക്കുകളിലുമായി അന്‍സാര്‍ അലി വയനാട്ടിലേക്ക് വിനോദയാത്ര പോയിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടര മണിയോടെ സംഘം തിരിച്ചെത്തി താമസിച്ച കെട്ടിടത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി സി ഐ സി അലവിയുടെ നേതൃത്വത്തില്‍ എസ് ഐമാരായ ജയ്സണ്‍, നസ്റുദ്ദീന്‍ നാനാക്കല്‍, ഉമ്മര്‍ മേമന എന്നിവരടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധ നടത്തുകയും വിനോദയാത്ര സംഘത്തില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു. മലപ്പുറത്തു നിന്നെത്തിയ ഫോറന്‍സിക് സംഘവും സ്ഥലം പരിശോധിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി കിടങ്ങഴി ജുമാമസ്ജിദില്‍ ഖബറടക്കി. റസീഖയാണ് മരിച്ച അന്‍സാര്‍ അലിയുടെ ഭാര്യ. മകള്‍ : ഹിന ഫാത്തിമ. മാതാവ് മൈമൂന. സഹോദരങ്ങള്‍ : അജ്നാസ്, അനസ്, നിസാം, ഷാനിബ, മാജിദ.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]