കുറ്റിപ്പുറം ഭാരതപ്പുഴയോരത്ത് നടക്കാനിറങ്ങിയ വൃദ്ധന്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചു

കുറ്റിപ്പുറം ഭാരതപ്പുഴയോരത്ത് നടക്കാനിറങ്ങിയ വൃദ്ധന്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചു

കുറ്റിപ്പുറം: പുഴയോരത്ത് നടക്കാനിറങ്ങിയ വൃദ്ധന്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചു. കുറ്റിപ്പുറം എടച്ചെലം വടക്കേകളത്തില്‍ ശങ്കരന്റെ(65) ജീവനാണ് തെരുവ് നായ്ക്കള്‍ കടിച്ചുകീറിയത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ ഭാരതപുഴയോരത്ത് നടക്കാന്‍ ഇറങ്ങിയ ശങ്കരനെ തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോള്‍ ഗുരുതര പരിക്കുകളോടെ വീണുകിടക്കുന്ന നിലയിലായിരുന്നു.തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവെ മരണപ്പെടുകയായിരുന്നു.കൂലിപ്പണിക്കാരനായ ശങ്കരന്‍ കൊവിഡിന് ശേഷം വീട്ടില്‍ നിന്ന് അധികം പുറത്തിറങ്ങാറില്ല. പുഴയിലേക്ക് അറവ് മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ ഇവിടം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. കുട്ടികളുടെ നേരെയടക്കം പലവട്ടം തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായിട്ടുണ്ട് . ശങ്കരന്റെ ഭാര്യ ലക്ഷ്മി. മക്കള്‍: പ്രീത, വിനോദിനി, സിന്ധു, സുബ്രഹ്മണ്യന്‍.

 

Sharing is caring!