പെണ്‍കുട്ടി മാപ്പ് പറഞ്ഞതോടെ ക്ഷേത്ര കമ്മിറ്റി കേസ് പിന്‍വലിച്ചു

പെണ്‍കുട്ടി മാപ്പ് പറഞ്ഞതോടെ ക്ഷേത്ര കമ്മിറ്റി കേസ് പിന്‍വലിച്ചു

മലപ്പുറം: മലപ്പുറം വാണിയമ്പലത്ത് ഹിജാബും ഷുവും ധരിച്ച് ക്ഷേത്രത്തിന്റെ ഉപക്ഷേത്രത്തിലെ പടിയില്‍ ഫോട്ടോയെടുത്ത പെണ്‍കുട്ടിക്കെതിരെ ക്ഷേത്രക്കമ്മിറ്റി ഭാരവഹികള്‍ നല്‍കിയ പരാതി പിന്‍വലിച്ചു. വാണിയമ്പലം ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ വെച്ചാണ് പെണ്‍കുട്ടി ക്ഷേത്രത്തിന്റെ ഉപക്ഷേത്രത്തിലെ പടിയില്‍ വെച്ചാണ് ഹിജാബും ഷൂവും ധരിച്ച് ഫോട്ടോ എടുത്തത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് എടുത്ത ഫോട്ടോയാണ് പിറന്നാള്‍ ദിവസം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയായിരുന്നു. കൂട്ടുകാര്‍ പിറന്നാളാശംസകള്‍ വെച്ച് ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് സംഭവം വിവാദമായി മാറിയത്. ഇതോടെ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ വണ്ടൂര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ മനപ്പൂര്‍വ്വം ഒരു വിശ്വാസത്തെയും വ്രണപ്പെടുത്തിയതല്ലെന്നും മത വിശ്വാസികള്‍ക്ക് ഇത് പല തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായി എന്നും, ഞാന്‍ ചെയ്ത തെറ്റിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ്് പെണ്‍കുട്ടി രംഗത്തെത്തിയതോടെയാണ് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ മാതൃകാപരമായി കേസ് പിന്‍വലിച്ചത്.
പ്ലസ് ടു വില്‍ പഠിക്കുന്ന പെണ്‍കുട്ടി കൂട്ടുകാരുമൊത്ത് ക്ഷേത്രപരിസരത്ത് എത്തിയിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടി ഉപക്ഷേത്രത്തിലെ പടിയില്‍ വെച്ച് ഫോട്ടോ എടുത്തത്. സംഭവത്തില്‍ കുട്ടിയുടെയും കുടുംബത്തിന്റെയും ക്ഷമാപണംകണക്കിലെടുത്ത അബദ്ധവശാല്‍ ഉണ്ടായതാണെന്നും ബോധ്യപ്പെട്ടതിനാലാണ് കേസ് പിന്‍വലിച്ചതെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Sharing is caring!