യുഡിഫ് തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിനിടെ വാഹനത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു

യുഡിഫ് തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിനിടെ വാഹനത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം മൂത്തേടത്ത് യുഡിഫ് തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിനിടെ വാഹനത്തിന്റെ മുകളില്‍
നിന്ന് വീണ് യുവാവ് മരിച്ചു. വിജയാഹ്‌ളാദ പരിപാടിക്ക് ഇടയില്‍ വാഹനത്തിന്റെ മുകളില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന നെല്ലിപ്പൊയില്‍ മലയില്‍ ഇസ്മായില്‍ (32) ആണ് മരിച്ചത്. തെരഞ്ഞെടുപ്പ് ആഹ്‌ളാദ പ്രകടനത്തിനിടെയില്‍ വാഹനത്തിന്റെ മുകളിലുള്ള മൈക്ക് റിപ്പയര്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കേബിള്‍ വയര്‍ കഴുത്തില്‍ കുരുങ്ങി ഇസ്മായില്‍ വാഹനത്തില്‍ നിന്നും താഴെ വീണത്.
ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും. രണ്ടു ദിവസത്തെ ചികിത്സക്ക് ശേഷം ഇന്നലെ വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വീഴ്ചയില്‍ ഇസ്മായിലിന്റെ തലക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. മൃതദേഹം വീട്ടില്‍ എത്തിച്ച് പൊതുദര്‍ശനത്തിനു ശേഷം മൂത്തേടം ഖബര്‍സ്ഥാനില്‍ കബറടക്കും. ഭാര്യ: നുസ്രത്ത്. മക്കള്‍: ത്വയ്യിബ്, ത്വഹ

 

Sharing is caring!