ഇടതുസ്ഥാനര്ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചതിന് സഹോദരന്റെ വീടുകയറി അക്രമിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചതിന് സ്ഥാനാര്‍ത്ഥിയുടെ സഹോദരന്റെ വീട്ടില്‍ പടക്കമെറിഞ്ഞ് ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം 5 പേര്‍ക്ക് പരിക്ക്. ജീവകാരുണ്യ പ്രവര്‍ത്തകനായ മണലോടി എരഞ്ഞിക്കല്‍ ഉണ്ണിഹസന്റ ഭാര്യ റഫീന (41), മക്കള്‍ ഹൈഫ (22), മകള്‍ ഹസ (9), ഉണ്ണി ഹസന്റ സഹോദരന് നജീബിന്റ മകള്‍ നിമ (32), മകള്‍ അദീബ (2) എന്നിവരെയാണ് പരിക്കുകളോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെടുമുണ്ടക്കുന്ന് വാര്‍ഡില്‍ വിജയിച്ച ജനതാദളിലെ (എസ്) സ്ഥാനാര്‍ത്ഥി എരഞ്ഞിക്കല്‍ ഇസ്മായിലിന്റ ജ്യേഷ്ഠന് ആണ് ഉണ്ണി ഹസന്. വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു വേണ്ടി ഉണ്ണി ഹസന് പ്രചാരണം നടത്തിയിരുന്നു. ഫലപ്രഖ്യാപന ദിവസം രാത്രി ഉണ്ണിഹസന്റ വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ചു സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇന്നലെ ഉച്ചക്ക് 2.30 ന് എത്തിയെ 5 അംഗ സംഘം വീട്ടുമുറ്റത്ത് കയറി അസഭ്യം വിളിച്ചു പടക്കം പൊട്ടിച്ചെന്ന് പറയുന്നു. ഉണ്ണി ഹസന് ശുചി മുറിയിലായിരുന്നു. കുട്ടികള്‍ ഉറങ്ങുന്ന മുറിയിലേക്കു ജനാല വഴി പടക്കം കത്തിച്ചു എറിയാനുള്ള ശ്രമം സ്ത്രീകള്‍ തടഞ്ഞപ്പോള്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഘര്‍ഷം ചിത്രീകരിച്ച ഹൈഫയുടെ കയ്യില്‍ നിന്ന് ഐഫോണ്‍ പിടിച്ചു വാങ്ങി നശിപ്പിച്ചു. സമീപവാസികള്‍ എത്തിയതോടെയാണ് അക്രമികള്‍ കടന്നു കളഞ്ഞത്. . പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]