താനൂരില്‍ ഓണ്‍ലൈന്‍ വഴി നഗ്‌നത പ്രദര്‍ശിപ്പിച്ച് പണം തട്ടല്‍

താനൂരില്‍ ഓണ്‍ലൈന്‍ വഴി നഗ്‌നത പ്രദര്‍ശിപ്പിച്ച് പണം തട്ടല്‍

മലപ്പുറം: ഓണ്‍ലൈന്‍ വഴി വീഡിയോ കോളിലൂടെ നഗ്‌നത പ്രദര്‍ശിപ്പിച്ച് പണം തട്ടിയ കേസില്‍ താനൂരില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇത്തരത്തില്‍ ഇരയായ രണ്ടുപേരുടെ പരാതിയെ തുടര്‍ന്നാണ് താനൂരില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ വഴി സൗഹൃദം സ്ഥാപിക്കാന്‍ വേണ്ടി റിക്വസ്റ്റ് അയക്കുകയും. പിന്നീട് സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞാല്‍ വീഡിയോ കോളുകള്‍ വിളിക്കുകയും ചെയ്യും. വീഡിയോ കാള്‍ സ്വീകരിച്ചാല്‍ ഉടന്‍തന്നെ നഗ്‌നത പ്രദര്‍ശിപ്പിച്ചുകൊണ്ട് സ്‌ക്രീന്‍ ഷോട്ട് എടുക്കും. പിന്നിട്ട് ആ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നു എന്നാണ് പരാതി.
ആയിരം മുതല്‍ പതിനായിരം രൂപ വരെയാണ് സ്‌ക്രീന്‍ ഷോട്ട് പുറത്ത് വരാതിരിക്കാന്‍ ചോദിക്കുന്നത്. പണം കൊടുക്കാതിരുന്നാല്‍ കുടുംബം തകര്‍ക്കുന്ന രീതിയിലുള്ള ഭീഷണിയാണ് സംഘം നടത്തുന്നത് എന്നും ഇരയായവര്‍ പറയുന്നു. പണം നല്‍കിയാല്‍ കൂടുതല്‍ പണം ചോദിച്ചു പിന്നീടും ഭീഷണിപ്പെടുത്തും. ഈ രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ കോള്‍ വിളിച്ചു കൊണ്ട് പണം തട്ടുന്നത്. യൂട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴി രാത്രിസമയങ്ങളില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ലൈംഗീക ചുവയില്‍ സംസാരിക്കുകയും ചെയ്യും.
ഇത്തരം അശ്ലീല ലൈവ് വീഡിയോകളില്‍ നിരവധി പേരാണ് പങ്കെടുക്കുന്നത്. പിന്നീട് അത് വഴി പേഴ്‌സണല്‍ നമ്പര്‍ വാങ്ങി, നിശ്ചിത സമയം നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ വലിയ രീതിയിലുള്ള പണമാണ് സംഘം ആവശ്യപ്പെടുന്നത്. ആദ്യം പണം ഓണ്‍ലൈന്‍ വഴി അടച്ചു കഴിഞ്ഞാല്‍ പിന്നീട് ലൈവ് വീഡിയോയില്‍ വരികയും. നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്യും. മണിക്കൂറിന് പതിനായിരങ്ങളാണ് ഓണ്‍ലൈന്‍ വഴി നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ സംഘം ആവശ്യപ്പെടുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഇത്തരം നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ മലയാളികള്‍ ഉള്‍പ്പടെ മറ്റു സംസ്ഥാനത്തുനിന്നുള്ള സ്ത്രികളും സംഘത്തിലുണ്ട്. നാട്ടില്‍ ഇത്തരം ആവശ്യക്കാര്‍ക്ക് വേണ്ടി പ്രത്യേക വാട്‌സപ്പ് ഗ്രൂപ്പുകള്‍ തന്നെ സംഘം തയ്യാറാക്കി വെച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി നഗ്‌നത പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന കേസുകള്‍ സംസ്ഥാനത്ത് ഇതിനുമുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല ആളുകളും കുടുംബത്തെ പേടിച്ചു കൊണ്ട് പണം കൊടുക്കുകയും പരാതി നല്‍കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. താനൂരിലും പരിസരപ്രദേശങ്ങളിലും നിരവധിപേര്‍ സംഭവത്തിന് ഇരയായിട്ടുണ്ട് എന്നാണ് സൂചന.

 

Sharing is caring!