മദ്രസാ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിലായി

വേങ്ങര: മോഷണകേസിലെ പ്രതി വേങ്ങര പോലിസിന്റെ പിടിയിലായി. ഊരകം കുറ്റാളൂര്‍ വള്ളിക്കാടന് മുഹമ്മദ് ജിറൈജ് (23) ആണ് പിടിയിലായത്. ഡിസംബര്‍ നാലിന് ചേറൂരിലെ ദാറുല്‍ ഹുദാ മദ്രസാ ഒഫീസ് കുത്തിത്തുറന്ന് പണവും ഡിസിആറും മോഷ്ടിച്ച കേസിലെ പ്രതിയാണ് . സംഭവ സമയത്ത്ഇയാളുടെചിത്രം സി.സി .ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു എങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് മുന്‍പ് ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നത്. മുമ്പ് കളവുകേസില്പെട്ട മുഹമ്മദ് ജുറൈജിന്റെ ചിത്രമാണ് ക്യാമറയില്‍ പതിഞ്ഞതെന്ന് നാട്ടുകാര്‍ തിരിച്ചറയുകയും ഇയാളെ വേങ്ങര പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. വേങ്ങര സി.ഐ. ഹിദായത്തുള്ള മാമ്പ്രയുടെ നിര്‍ദേശപ്രകാരം എസ്.ഐ. അഷ്റഫ്, സീനിയര്‍ സി.പി.ഒ. ഷിജു, സി.പി.ഒ മാരായ സിറാജ്, റിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]