ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടിയത് മലപ്പുറത്തെ മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്ക്

മലപ്പുറം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടിയത് മലപ്പുറത്തെ മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്ക്. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എടരിക്കോട് ഡിവിഷനില്‍ നിന്ന് മത്സരിച്ച് വിജയിച്ച മുസ്ലിം ലീഗിന്റെ ടി പി എം ബഷീറാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ഥി. എതിര്‍ സ്ഥാനാര്‍ഥിയെക്കാള്‍ 29053 വോട്ടുകള്‍ക്ക് വിജയിച്ചാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം എന്ന റെക്കോര്‍ഡ് ബഷീര്‍ സ്വന്തമാക്കിയത്. ജനങ്ങള്‍ നല്‍കിയ പിന്തുണയില്‍
സന്തോഷമുണ്ടെന്നും ടിപിഎം ബഷീര്‍ പ്രതികരിച്ചു. പ്രഭാഷകനും എഴുത്തുകാരനുമായ ബഷീര്‍ തന്റെ കന്നി അങ്കത്തില്‍ തന്നെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം എന്ന റെക്കോര്‍ഡും സ്വന്തമാക്കിയത് .
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]