തിരൂരങ്ങാടിയില്‍ റീ പോളിംഗ് നടത്തിയപ്പോള്‍ ലീഗ് സ്ഥാനാര്‍ഥി ജാഫര്‍ കുന്നത്തേരി വിജയിച്ചു

തിരൂരങ്ങാടിയില്‍ റീ പോളിംഗ് നടത്തിയപ്പോള്‍ ലീഗ് സ്ഥാനാര്‍ഥി ജാഫര്‍ കുന്നത്തേരി വിജയിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടിയില്‍ റീ പോളിംഗ് നടത്തിയപ്പോള്‍ ലീഗ് സ്ഥാനാര്‍ഥി ജാഫര്‍ കുന്നത്തേരി വിജയിച്ചു. വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെണ്ണാന്‍ കഴിയാതെ വന്ന ഡിവിഷന്‍ 34 ലെ റിപോളിംഗ് സമാപിച്ചു. ആകെ 829 വോട്ടര്‍മാരില്‍ 665 പേര്‍ വോട്ട് രേഖപെടുത്തി. കഴിഞ്ഞ വോട്ടെടുപ്പില്‍ 79.13 % ആയിരുന്ന പോളിംഗ് 80.21 ശതമാനമായി വര്‍ദ്ധിച്ചു. 656 പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. റിപോളിംഗില്‍ ഒമ്പത് പേര് അധികം വോട്ട് രേഖപ്പെടുത്തി. ജാഫര്‍ കുന്നത്തേരി (മുസ്ലിം ലീഗ്) 378 വോട്ട് നേടി വിജയിച്ചു. അബ്ദുറഷീദ് തച്ചറപടിക്കല്‍ (സ്വത) 279 വോട്ടും രവീന്ദ്രന്‍ (ബി.ജെ.പി) 9 വോട്ടും നേടി. 99 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജാഫര്‍ കുന്നത്തേരിവിജയിച്ചത്. നഗരസഭ കാര്യാലയത്തില്‍ വെച്ചായിരുന്നു വോട്ടെണ്ണല്‍. രാത്രി 8.15 ഓടെയാണ് ഫലമറിഞ്ഞത്. തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ നിന്ന് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ഇവിടത്തെ വോട്ടെണ്ണല്‍ മണിക്കൂറുകളോളം വൈകിയിരുന്നു. ഓരോ ഡിവിഷനുകള്‍ എണ്ണിത്തീര്‍ന്ന് 34ല്‍ എത്തിയപ്പോഴാണ് യന്ത്രം പ്രവര്‍ത്തിക്കാതിരുന്നത്. ഉദ്യോഗസ്ഥര്‍ ഏറെ ശ്രമിച്ചുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല.ഇതേ തുടര്‍ന്നാണ് റീ പോളിങ് നടത്തേണ്ടി വന്നത്.

 

Sharing is caring!