തെരഞ്ഞെടുപ്പു വിശകലനം ചെയ്യാന്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി 23ന് മലപ്പുറത്ത് ചേരും

തെരഞ്ഞെടുപ്പു വിശകലനം ചെയ്യാന്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി 23ന് മലപ്പുറത്ത് ചേരും

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലെന്നും പരിഹരിക്കേണ്ട നിരവധി കാര്യങ്ങള്‍ ഇനിയും നിലനില്‍ക്കുന്നുവെന്നും പാണക്കാട്ടു ഇന്നു ചേര്‍ന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്ത. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പു വിശകലനം ചെയ്യാന്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി 23ന് ചേരാനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട്ടു ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.
തീരുമാനിച്ചു.നിയോജക മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു ഫലം വിശദമായി ചര്‍ച്ച ചെയ്യും. 19നു യു.ഡി.എഫ് ഏകോപനസമിതിയും ചേരുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ യു.ഡി.എഫിനായെങ്കിലും യു.ഡി.എഫ് പരിഹരിക്കേണ്ട നിരവധി കാര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ഉന്നതാധികാര സമിതി വിലയിരുത്തി. ബിജെ.പിയുടെ തീവ്ര വര്‍ഗീയ നിലപാടിനെ പ്രതിരോധിക്കാന്‍ നടപടികള്‍ ശക്തമാക്കുന്നതു സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടത്തും. ഈ തെരഞ്ഞെടുപ്പു ഫലം മുന്നില്‍ വച്ച് യു.ഡി.എഫിനു പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ സാധിക്കും. യു.ഡി.എഫിനു ക്ഷീണം സംഭവിച്ചിട്ടില്ല. മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചു.
ബിജെപി കുറെ വോട്ടുപിടിക്കുന്നതായി കാണുന്നു. അത് ആരെ ബാധിക്കുന്നു എന്നുള്ളതാണ് പ്രശ്‌നം. യുഡിഎഫിന് ഒരു ക്ഷീണവുമില്ല. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ നല്ല മുന്നേറ്റം നടത്തി. ഇതിനിടക്ക് ബിജെപി കുറച്ച് വോട്ടുകള്‍ പിടിച്ചുപോകുന്നുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ടുകള്‍ ഇടതിന് ക്ഷീണം ചെയ്തു. കാര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള വ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കും.
യു.ഡി.എഫാണ് അടുത്ത കേരള ഭരണത്തിന് ഉചിതമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അജന്‍ഡകളുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും യോഗത്തിനു ശേഷം നേതാക്കള്‍ വിശദീകരിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സ്വാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍, പി.വി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

Sharing is caring!