പറപ്പൂരിലെ ഏറ്റവും കൂടിയ ഭൂരിപക്ഷവുമായി: സൈദുബിന്‍

പറപ്പൂരിലെ ഏറ്റവും കൂടിയ ഭൂരിപക്ഷവുമായി: സൈദുബിന്‍

വേങ്ങര: സാമ്പാര്‍ മുന്നണിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് യു.ഡി.എഫ് ശക്തമായ തിരിച്ച് വരവ് നടത്തിയ പറപ്പൂരില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷം ഇ.കെ സൈദുബിന്.രണ്ടാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രന്‍ പഴമീത്തില്‍ രാമകൃഷ്ണനെ 729 വോട്ടിനാണ് സൈദുബിന്‍ പരാജയപ്പെടുത്തിയത്.റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറിയായിരുന്നു രാമകൃഷ്ണന്‍. ഈ വാര്‍ഡില്‍ ഇ.കെ.സൈദുബിന്‍ 101 9 വോട്ട് നേടിയപ്പോള്‍ 291 വോട്ട് മാത്രമാണ് എല്‍.ഡി.എഫിന് ലഭിച്ചത്.ബി.ജെ.പിക്ക് 104 വോട്ടും എസ്.ഡി.പി.ഐക്ക് 58 വോട്ടും മാത്രമാണ് ലഭിച്ചത്.പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന സൈദുബിന്‍ നിലവില്‍ പറപ്പൂര്‍ പഞ്ചായത്ത് ലീഗ് സെക്രട്ടറിയാണ്.

 

Sharing is caring!