മലപ്പുറത്ത് സി.പി.എം- എസ്.ഡി പി.ഐ പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമം അഴിച്ചു വിടുന്നുവെന്ന് ലീഗ്

മലപ്പുറത്ത് സി.പി.എം- എസ്.ഡി പി.ഐ പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമം അഴിച്ചു വിടുന്നുവെന്ന് ലീഗ്

മലപ്പുറം: മലപ്പുറം ജില്ലയിലുണ്ടായ പരാജ ഭീതി മൂലം സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നതായി മുസ്ലിംലീഗ്. തദ്ദേശ സ്വയം സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ യു.ഡി.ഫിനുണ്ടായ ഉജ്ജ്വല വിജയത്തില്‍ വിറളി പൂണ്ടയാണ് സി.പി.എം ,എസ്.ഡി പി.ഐ പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമം അഴിച്ചു വിടുന്നതെന്ന് പി.ഉബൈദുള്ള എം.എല്‍.എ പറഞ്ഞു.
പൂക്കോട്ടൂര്‍ അറവങ്കരയില്‍ എസ്.ഡി പി.ഐ പ്രവര്‍ത്തകരും , മൊറയൂര്‍ അരിമ്പ്ര ,വാലഞ്ചേരി , പന്തല്ലൂര്‍ കിഴക്കുംപറമ്പ് , പെരിമ്പലം, കോഡൂര്‍ ഉമ്മത്തൂര്‍ , പൂക്കൊളത്തൂര്‍ എന്നിവിടങ്ങളില്‍
സി.പി.ഐ.എം പ്രവര്‍ത്തകരും ക്രൂരമായ അക്രമമാണ് അഴിച്ചുവിട്ടത്.
അക്രമം തടയാന്‍ ബാധ്യസ്ഥരായ പോലീസ് അക്രമകാരികള്‍ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എ.എല്‍.എ ആരോപിച്ചു. അതേ സമയം മലപ്പുറം പുറത്തൂരിലെ എല്‍.ഡി.എഫ് കോട്ടയില്‍ അട്ടിമറി വിജയം നേടിയ ലീഗ് സ്ഥാനാര്‍ഥിയുടെ കടക്ക് തീയിടുകയും ലീഗ് പ്രവര്‍ത്തകന്റെ വീടും ഓട്ടോറിക്ഷയും അക്രമിച്ചതായും പരാതിയുട്.. പുറത്തൂര്‍ 17-ാം വാര്‍ഡ് എടക്കനാടില്‍ നിന്നും വിജയിച്ച പനച്ചിയില്‍ നൗഫലിന്റെ കാവിലക്കാടുള്ള കാറ്ററിംഗ് സര്‍വീസ് കടയാണ് ബുധനാഴ്ച രാത്രി പത്ത് മണിയോടെ തീയിട്ടത്.
സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയെന്നത് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. നൗഫലിന്റെവീട്ടില്‍ വന്ന് അക്രമം നടത്തിയതായും ആക്ഷേപമുണ്ട്. എടക്കനാട് വാര്‍ഡില്‍ നൗഫല്‍, സി.പി.എം മുതിര്‍ന്ന നേതാവ് കെ.വി.സുധാകരനെ ഇരുനൂറിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.
തീ ആളിപ്പടര്‍ന്ന് സമീപത്തെ തെങ്ങുകളിലേക്കും പടരാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ തീയണക്കാന്‍ തുടങ്ങി. തീയണക്കാന്‍ തിരൂരില്‍ നിന്നും ഫയര്‍ ഫോഴ്സും എത്തിയിരുന്നു. അതേ സമയം ഉണ്യാലില്‍ ലീഗ് പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷയും വീടും അക്രമിച്ചതിലും ലീഗ് പ്രതിഷേധിച്ചു. മണ്ഡലം ലീഗ് പ്രസിഡന്റ് മുത്തുക്കോയ തങ്ങള്‍, സെക്രട്ടറി അഷ്റഫ് എന്നിവര്‍ വീട് സന്ദര്‍ശിച്ചു. ഇതിന് പുറമെ പാണക്കാട്ട് വിജയാഹ്ലാദ പ്രകടനം നടത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരെ അകാരണമായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായും പരാതിയുണ്ട്. സി.പി.എം എസ്.ഡി.പി.ഐ അക്രമം അവസാനിപ്പിക്കണമെന്നും യു.ഡി.എഫ് പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസ് ചുമത്തുന്ന നടപടിയില്‍ നിന്നും പോലീസ് പിന്മാറണമെന്നും പി.ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു.ഗുണ്ടാ അക്രമങ്ങളില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്ന യു.ഡി.എഫ് പ്രവര്‍ത്തകരെ എം.എല്‍.എ സന്ദര്‍ശിച്ചു.

 

Sharing is caring!