മലപ്പുറത്തെ തട്ടമിട്ട ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ചത് 56 വോട്ടുകള്‍

മലപ്പുറം: തട്ടമിട്ട മലപ്പുറത്തെ മോദി ആരാധികയായ സ്ഥാനാര്ഥിക്കി ലഭിച്ച വോട്ടുകള്‍ ആകെ 56.
മലപ്പുറത്ത് നരേന്ദ്ര മോദിയോടുള്ള അടങ്ങാത്ത ആരാധനയാല്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നു എന്ന പ്രചാരണ പിന്‍ബലത്തില്‍ ഇറങ്ങിയ വണ്ടൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി ടി.പി സുല്‍ഫത്തിനാണ് ആകെ 56 വോട്ട് ലഭിച്ചത്. വാണിയമ്പലം പഞ്ചായത്തിലെ ആറാം വാര്‍ഡ് സ്ഥാനാര്‍ഥിയാണ് ശാന്തി നഗര്‍ കൂറ്റന്‍ പാറ സ്വദേശിനിയായ ടി.പി. സുല്‍ഫത്ത്. ഇവിടെ 961 വോട്ടുകള്‍ നേടി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സീനത്താണ് വിജയിച്ചത്. ഇടത് സ്ഥാനാര്‍ഥി അന്‍സ് രാജന് 650 വോട്ടുകള്‍ ലഭിച്ചു.
മുത്തലാഖ് ബില്‍ പോലുള്ള വിഷയങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കുമെന്നായിരുന്നു സുല്‍ഫത്തിന്റെ വാദം. 2014ല്‍ മോദി അധികാരത്തിലേറിയത് മുതല്‍ അദ്ദേഹത്തിന്റെ ആരാധികയാണെന്ന്? അവകാശപ്പെട്ട സുല്‍ഫത്ത് പൗരത്വനിയമത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി പഠിച്ചിട്ടില്ലെന്നായിരുന്നു. സുല്‍ഫത്തിന്റെ ഭര്‍ത്താവ് വിദേശത്താണ്.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]